Skip to main content

Posts

Showing posts from June, 2019

ഡയറ്റിലെ വായനാദിനാചരണം

കൊട്ടാരക്കര:ഗ്രന്ഥശാല  പ്രസ്ഥാനത്തിന് കരുത്തു പകർന്ന പി. എൻ പണിക്കരുടെ ചരമ ദിനമായ ജൂൺ 19ന് കൊട്ടാരക്കര ഡയറ്റിലും വായനാദിനാചരണം വർണ്ണ ശബളമായി  കൊണ്ടാടി. ഡയറ്റ് പ്രിൻസിപ്പൽ ശ്രീ. ലീലാകൃഷ്ണൻ സാർ ചടങ്ങ്  ഔദ്യോഗികമായി ഉദ്‌ഘടനം ചെയിതു. എല്ലാവരും ചേർന്ന് മൺ ചെരാത്  തെളിയിച്ചു. മിനിടീച്ചർ വായനയുമായി ബന്ധപ്പെട്ട അക്ഷര ശ്ലോകം ചൊല്ലി. ബിന്ദുടീച്ചർ വായനാദിന പ്രതിജ്ഞചൊല്ലിത്തന്നു.                              തുടർന്ന് നടന്ന പത്രപാരായണ മത്സരത്തിൽ അനുഗ്രഹ, ബിൻസു, മഹിത എന്നിവർ യഥാക്രമം 1, 2, 3 സ്‌ഥാനങ്ങൾ കരസ്‌ഥമാക്കി. Can vasil  രചനാ വിസ്മയം തീർത്ത്  ഉദ്‌ഘടനം ചെയ്തത് ഗീത ടീച്ചറാണ്. വായനാദിനാചരണത്തിന്റെ ഭാഗമായി 20/6/2019ന് "വർത്തമാനകാല സമൂഹത്തിൽ വായനയുടെ പ്രാധാന്യം "എന്ന വിഷയത്തിൽ പാനൽചർച്ച നടന്നു. ബഷിറിന്റെ "പൂവമ്പഴം "എന്ന ചെറുകഥയുടെ ദൃശ്യാവിഷ്‌കാരം ഏറെ ശ്രദ്ധനേടി. m

അനുസ്മരണ

ഡയറ്റ് :അരുണാചൽ പ്രദേശിലെ വനാന്തരങ്ങളിൽ തകർന്നു വീണ വ്യോമസേനയുടെ ചരക്കു വിമാനത്തിൽ ഉണ്ടായിരുന്ന 3 മലയാളികളിൽ ഒരാളായ 2004-2006 അധ്യാന വർഷത്തിലെ കൊല്ലം ഡയറ്റിലെ ടി. ടി. സി  വിദ്യാർത്ഥിയായിരുന്ന അനൂപ് കുമാറിനെ അനുസ്മരിച്ചു.               D. El. Ed അധ്യാപക വിദ്യാർത്ഥികളും അധ്യാപകരും കൂടിച്ചേർന്ന് മെഴുകുതിരി കത്തിച്ചാണ് ചടങ്ങ് പൂർത്തീകരിച്ചത്.      ഞങ്ങളുടെ പ്രിയ സഹോദരന് ഞങ്ങളുടെ ആദരാഞ്ജലികൾ

പ്രകൃതിയെ പ്രകൃതിയാക്കാം

കൊട്ടാരക്കര: ജൂൺ 5ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു കൊല്ലം ഡയറ്റിൽ വിവിധ പരിപാടികൾ എഡ്യൂക്കേഷൻ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ  നടത്തപ്പെട്ടു. ഫോട്ടോ കോണ്ടസ്റ്റ്, ക്വിസ് മത്സരം, ലോഗോ നിർമ്മാണം തുടങ്ങിയവയായിരുന്നു പ്രധാന ഇനങ്ങൾ. ഫോട്ടോ കോണ്ടസ്റ്റിൽ ഒട്ടനവധി ചിത്രങ്ങൾ അധ്യാപക വിദ്യാർത്ഥികൾ ഒപ്പിയെടുത്തു. അതോടൊപ്പം തന്നെ വിദ്യാത്ഥികൾ വിവിധങ്ങളായ ലോഗോകളും നിർമ്മിച്ചു         മത്സര വിജയികൾ ഫോട്ടോഗ്രഫി : 1st - ഗൗരി എസ്. എസ് -1                        2nd - ശ്രീകുമാർ എം -2                        3rd - ഗൗതം കൃഷ്‌ണ -3 ക്വിസ് മത്സരം :1st - ദേവി മോഹൻ -1                         2nd - ആതിര എ. ബി -2                         3rd - ആതിര കെ -3 ലോഗോ നിർമ്മാണം :1st - ജൂബി മറിയം ജോർജ്                 ...

വിമാനാപകടത്തിൽ മരണപ്പെട്ടവരിൽ കൊല്ലം ഡയറ്റിലെ പൂർവ്വ വിദ്യാർത്ഥിയും

അരുണാചൽ പ്രദേശിലെ വനാന്തരങ്ങളിൽ തകർന്നു വീണ വ്യോമസേനയുടെ ചരക്കുവിമാനത്തിൽ ഉണ്ടായിരുന്ന 3 മലയാളികളിൽ കൊല്ലം ഡയറ്റിലെ പൂർവ്വ വിദ്യാർത്ഥിയും. അനൂപ് കുമാർ എന്ന വ്യക്തി 2004-2006 അധ്യയന വർഷത്തിൽ കൊല്ലം ഡയറ്റിലെ ടിടിസി വിദ്യാർത്ഥി ആയിരുന്നു. കൊല്ലം അഞ്ചൽ സ്വദേശിയായ ഇദ്ദേഹം ഡയറ്റിലെ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ഒന്നാം ക്ലാസ് മുതൽ പത്തുവരെ ഏരൂർ ഗവ.എച്ച്.എസിലും, പ്ലസ് ടു അഞ്ചൽ വെസ്റ്റ് ഗവ.എച്ച്.എസ്.എസിലുമാണ് അനൂപ് കുമാറിന്റെ പഠനം. തുടർന്ന് അഞ്ചൽ സെന്റ് ജോൺസ് കോളേജിൽ ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് സൈന്യത്തിൽ ചേരുന്നത്. പതിനൊന്ന് വർഷം മുൻപാണ് സൈനിക സേവനം ആരംഭിച്ചത്. ഇദ്ദേഹത്തിന് ഡയറ്റിലെ എല്ലാ വിദ്യാർത്ഥികളുടെയും ആധ്യാപകരുടെയും പേരിലുള്ള ആദരാഞ്ജലികൾ രേഖപ്പെടുത്തുന്നു.

ഡയറ്റിലെ പരിസ്ഥിതി ദിനാചരണം

ഡയറ്റ്:പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഡയറ്റിൽ നടന്ന പ്രവർത്തനങ്ങൾ ബഹു : ഡയറ്റ് പ്രിൻസിപ്പാൾ ലീലാ കൃഷ്ണൻ സാർ വൃക്ഷതൈ നട്ട് ഉദ്ഘാടനം ചെയ്യ്തു. അധ്യാപക വിദ്യാർത്ഥികളും മിനി ടീച്ചർ, സാജി ടീച്ചർ, ഷീജ ടീച്ചർ, ഗോപകുമാർ സാർ, സന്തോഷ്‌ സാർ, ബാലചന്ദ്രൻ സാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വായു മലിനീകരണത്തെ  പ്രതിരോധിക്കുക എന്നതാണ് ഇത്തവണത്തെ പരിസ്ഥിതി ദിന സന്ദേശം 

വേനൽകൂട്ടം 2019 സമാപിച്ചു

കൊട്ടാരക്കര: ഡയറ്റിലെ ഡി. എൽ. എഡ് 2018-2020 ബാച്ചിന്റെ സമൂഹ സമ്പർക്ക സഹവാസ ക്യാമ്പായ 'വേനൽകുട്ടം 2019'ന് തിരശ്ശില വീണു. 15 ദിവസമായി നടന്നു വന്ന ക്യാമ്പിന് 29/5/2019നാണ് അവസാനിച്ചത്                           28ന് നടത്തിയ ക്യാമ്പ്ഫയറിൽ എല്ലാ തിന്മകളെയും ചുട്ടെരിച്ചാണ് ഓരോ അധ്യാപക വിദ്യാർത്ഥിയും പുതിയ പുലരിയിലേക്ക് കണ്ണ് തുറന്നത്. ആട്ടവും, പാട്ടും, ആഘോഷങ്ങളുമായാണ് ക്യാമ്പ് അവസാനിച്ചത്. അജിസാർ, സന്തോഷ്‌സാർ, ഗീത ടീച്ചർ, മിനി ടീച്ചർ, ബിന്ദു ടീച്ചർ എന്നിവർ അവരുടെ അഭിപ്രായങ്ങൾ പങ്കുവയ്ച്ചു.