Skip to main content

Posts

Showing posts from August, 2018

കെ ടെറ്റ് ഫലം പ്രസിദ്ധീകരിച്ചു (ഡയറ്റിന് മികച്ച വിജയം )

കൊട്ടാരക്കര : 2018 ജൂണിൽ നടന്ന കേരള ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് ഫലം പ്രസിദ്ധീകരിച്ചു . ഡി . എഡ് രണ്ടാം വർഷ വിദ്യാർത്ഥികളിൽ 90 ശതമാനം പേരും മാറ്റുരച്ച പരീക്ഷയിൽ മികച്ച വിജയം കൈവരിക്കാൻ കുട്ടികൾക്ക് കഴിഞ്ഞു . രണ്ടാം വർഷ വിദ്യാർത്ഥികളിൽ ഏഴു കുട്ടികൾ കെ - ടെറ്റ് കരസ്ഥമാക്കി . ശിവേന്ദു ബി . നായർ , നിയതി അശോക് , ഭാഗ്യ ചൂഢൻ , ഫാത്തിമ റൈഹാന , അസ്ലം . എൻ . ടി , അതുല്യ ചന്ദ്രൻ , അതുല്യ തുളസി എന്നീ അദ്ധ്യാപക വിദ്യാർത്ഥികളാണ് ഈ നേട്ടത്തിന് അർഹരായത് . ഭൂരിഭാഗം വിദ്യാർത്ഥികളും വിജയത്തിന് തൊട്ടടുത്തെത്തിയിരുന്നു . തുടർന്ന് വരുന്ന പരീക്ഷകളിൽ ഇതിലും മികച്ച വിജയം നേടാനാകുമെന്നതിന് തെളിവാണ് ആദ്യ ശ്രമത്തിൽ തന്നെ കൈവരിക്കാനായ ഈ നേട്ടം '

ഡജിറ്റല്‍ ഉത്തരപ്പെട്ടി

ബ്ലോഗിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി ഗണിത ക്ലബ്ബുമായി ചേര്‍ന്ന് ഒരു ഡിജിറ്റല്‍ ഉത്തരപ്പെട്ടി മത്സരം നടത്താന്‍ തീരുമാനിച്ചിരിക്കുന്നു . മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളും ലഭിക്കുന്നതാണ് മത്സരത്തില്‍ പങ്കെടുക്കേണ്ട രീതി https://dedktr2017-19.blogspot.com/ മുകളില്‍ കാണുന്ന ലിങ്കിലൂടെ നമ്മുടെ ബ്ലോഗില്‍ പ്രവേശിക്കുക . ശേഷം അന്നേ ദിവസത്തെ ചോദ്യം ഏതെന്ന് കണ്ടെത്തുക . ആ പോസ്റ്റില്‍ "Name of student” എന്ന ഭാഗത്ത് ഉത്തരം എഴുതുന്ന കുട്ടിയുടെ പേര് എഴുതുക . "Year of Studying” എന്ന ഭാഗത്ത് വിദ്യാര്‍ത്ഥി "First year” ആണോ ” Second Year” അണോ എന്ന് സെലക്റ്റ് ചെയ്യുക . ശേഷം കാണുന്ന ചോദ്യത്തിന്റെ ഉത്തരം അതിനു താഴെയായിക്കാണുന്ന ബോക്സില്‍ ടൈപ്പ് ചെയ്യുക . അല്ലെങ്കില്‍ ഓപ്ഷന്‍ ഉണ്ടെങ്കില്‍ ശരിയായ ഓപ്ഷന്‍ സെലക്റ്റ് ചെയ്യുക .. ”Submit” ബട്ടണ്‍ ക്ലിക്കു ചെയ്യുക . Note: ഒരു വിദ്യാര്‍ത്ഥി ഒറ്റ തവണ മാത്രമേ ഉത്തരം നല്‍കാന്‍ പാടുള്ളൂ ഉത്തരം ഒരിക്കലും കമന്റ് ബോക്സില്‍ ഇടരുത് ഡിജിറ്റല്‍ ഉത്തരപ്പെട്ടിയിലേക്ക് എല്ലാ വിദ്യാര്‍ത്ഥികളുടെയു...

K-TET RESULT 2018 JUNE

2018 ജൂണില്‍ നടന്ന കെ-ടെറ്റിന്റെ റിസള്‍ട്ട് പബ്ളിഷ് ചെയ്‍തു.റിസള്‍ട്ട് ലഭിക്കുന്നതിനായി താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്കുചെയ്യുക. K-TET RESULT 2018 JUNE

വെള്ളത്തില്‍ മുങ്ങി സ്വാതന്ത്ര്യദിനാഘോഷം

ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ.പി.ബാബൂക്കുട്ടന്‍ സര്‍ സംസാരിക്കുന്നു. കൊട്ടാരക്കര :15-08-2018 ല്‍ ഡയറ്റില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന സ്വാതന്ത്ര്യദിനാഘോഷം ദേശീയ പതാക ഉയര്‍ത്തലിലും ദേശീയഗാനം ചൊല്ലലിലും ഒതുങ്ങി . സ്വാതന്ത്ര്യദിനത്തേടനുബന്ധിച്ച് നിര്‍മ്മിച്ച ബാഡ്ജും , ദേശീയ പതാകകളും റാലിക്കായി നിര്‍മ്മിച്ച ബാനറും വെറുതെയായി എന്നതാണ് വാസ്തവം . കനത്ത മഴയെത്തുടര്‍‍ന്ന് ഡയറ്റില്‍ എത്തിച്ചരേണ്ടത് നിര്‍ബന്ധമല്ല എന്നും ഹാജര്‍ നിര്‍ബന്ധമില്ല എന്നും പ്രസാദ് സാര്‍ അറിയിച്ചു . ഈ അറിയിപ്പോട് കൂടി ആരും ഡയറ്റില്‍ എത്തിയില്ല . എങ്കിലും കുറിച്ചുപേര്‍ എത്തിച്ചേര്‍ന്നു . സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുത്ത അധ്യാപകവിദ്യാര്‍ത്ഥികള്‍

കലയുടെ കേളികൊട്ട്

കൊട്ടാരക്കര ഡയറ്റില്‍ കലയുടെ കേളികൊട്ട്.കലോത്സത്തിന്റെ ഉദ്ഘാടനം ഡയറ്റ് സീനിയര്‍ ലക്ചറര്‍ സബീന ഡിക്രൂസ് നിര്‍വ്വഹിച്ചു.യോഗത്തില്‍ പി ടി എ പ്രസി. ജൂലൈ 27 ആഗസ്റ്റ് 6 ദിവസങ്ങളിലായി നടന്ന കലോത്സവത്തില്‍ വിവിധ ഇനങ്ങളില്‍ ഒന്നാം വര്‍ഷ അധ്യാപക വിദ്യാര്‍ത്ഥികളും രണ്ടാം വര്‍ഷ അധ്യാപക വിദ്യാര്‍ത്ഥികളും പങ്കെടുത്തു.

അധ്യാപക പരിശീലനം അവിസ്മരണിയമാക്കി ഒന്നാം വര്‍ഷ അധ്യാപകവിദ്യാര്‍ത്ഥികള്‍

മലയാളം പരിശീലനത്തിലെ ചൊൽക്കാഴ്ച ഡയറ്റിൽ വെച്ച് നടന്ന വിവിധ ടിടിഎെ കളിലെ അധ്യാപകരുടെ പരിശീലനത്തില്‍ ചൊല്‍ക്കാഴ്ച അവതരിപ്പിച്ച് താരമായി ഒന്നാം വര്‍ഷ അധ്യാപകവിദ്യാര്‍ത്ഥികള്‍. വിദ്യാര്‍ത്ഥികള്‍ അവരുടെ കഴിവ് തെളിയിക്കാന്‍ ആദ്യമായി കിട്ടിയ അവസരം പരമാവധി പ്രയോജനപ്പെടുത്തി.അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ചൊൽക്കാഴ്ച  ഒരു അവിസ്മരണീയ അനുഭവമായിമാറി

ഡയറ്റ് കലോത്സവം നോട്ടീസ്

ഡയറ്റ് കലോത്സവം-ഒരുക്കങ്ങൾ തകൃതി

ചെസ്റ്റ് നമ്പർ തയ്യാറാക്കുന്നു കലോത്സവ ഒരുക്കങ്ങൾ കൃത്യമായി നടക്കുന്നു .പ്രോഗ്രാം കമ്മിറ്റിയുടെ പ്രവർത്തനങ്ങളെല്ലാം അവസാന ഘട്ടത്തിൽ. രചനാ മത്സരങ്ങൾ പൂർത്തിയാക്കി, റിസൾട്ട് പ്രസിദ്ധീകരിച്ചു, പ്രോഗ്രാം കമ്മിറ്റി അംഗങ്ങളുടെ സ്പോൺസർഷിപ്പിൽ നോട്ടീസ് തയ്യാർ, ഹൗസുകളുടെ പോയിന്റ് പട്ടിക പണിപ്പുരയിൽ, പരമാവധി അംഗങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തി, ബാഡ്ജ് നാളെ ലഭിക്കും