അധ്യാപകരില്‍ നിന്നുള്ള പ്രചോദനത്തിലൂടെ അധ്യാപനത്തിലേക്ക് എത്തപ്പെട്ടവ്യക്തിയാണ് ഡോ. പി. ബാബുക്കുട്ടന്‍ സര്‍. ഇന്നത്തെക്കാലത്തെ അധ്യാപകരോടുള്ള കുട്ടികളുടെ സമീപനം തികച്ചും പരിതാപകരമാണ്. അധ്യാപകര്‍ക്കെതിരെ ഉറക്കെ സംസാരിക്കുകയും പ്രതിഷേധങ്ങള്‍ നടത്തുകയും ചെയ്യുന്ന ഒരു സമൂഹത്തിന്റെ ഭാഗമാണ് നമ്മള്‍ എന്നിരിക്കിലും ബാബുക്കുട്ടന്‍ സര്‍ കുട്ടികളെ അങ്ങേയറ്റം സ്നേഹിക്കുകയും ഒരു നല്ല സമൂഹത്തെ വാര്‍ത്തെടുക്കുന്നതിനായി അക്ഷീണം പ്രയത്നിക്കുകയും ചെയ്ത വ്യക്തിയാണ്. ഡോ. പി. ബാബുക്കുട്ടന്‍ സര്‍ 06.01.1963 തീയ്യതി ചടയമംഗലം എന്ന സ്ഥലത്ത് ജനിച്ചു. സാമ്പത്തികമായും സാമൂഹികമായും മോശമായ അവസ്ഥയിലായിരുന്നു അദ്ദേഹത്തിന്റെ അച്ഛനും അമ്മയും ജീവിച്ചത്,എന്നിരിക്കിലും വിദ്യാഭ്യാസം കുറവായിട്ടുകൂടി അച്ഛന്‍ മക്കളോടുള്ള കടമ നിര്‍വ്വഹിച്ചു. ഇഷ്ടമനുസരിച്ച് പഠിക്കുവാനും ഇഷ്ടമുള്ളത്ര ഉയരത്തില്‍ എത്തിപ്പെടുവാനും അച്ഛന്‍ വലിയ കൈത്താങ്ങ് തന്നെയാണ് കൊടുത്തത്. അതുകൊണ്ടാകാം 102-ാം വയസ്സിലും അദ്ദേഹത്തിന്റെ അച്ഛന്‍ സുഖസൗകര്യങ്ങളോടുകൂടി ഒപ്പം ജീവിക്കുന്...