Skip to main content

Posts

Showing posts from May, 2019

ഡയറ്റിൽ സമൂഹസമ്പർക്ക സഹവാസ ക്യാമ്പിന് വർണാഭമായ തുടക്കം

അറിവിന്റെ വാതായനങ്ങൾ തുറന്നും അവധിക്കാല ആഘോഷത്തിന്റെ രസക്കൂട്ട് ഒരുക്കിയും ജില്ലാ അധ്യാപക പരിശീലന കേന്ദ്രത്തിൽ (ഡയറ്റ് ) ഡി എൽ എഡ് അധ്യാപക, വിദ്യാർഥികൾക്കായുള്ള 15 ദിവസത്തെ സമൂഹസമ്പർക്ക സഹവാസ ക്യാമ്പ് വേനൽക്കൂട്ടം 2019ന് വർണാഭമായ തുടക്കം. 29ന് സമാപിക്കും. പത്തനംതിട്ട ഡയറ്റ് മുൻ പ്രിൻസിപ്പൽ എം രാജേഷ് ഉദ്ഘാടനംചെയ്തു. പിടിഎ പ്രസിഡന്റ് കെ ഒ രാജുക്കുട്ടി അധ്യക്ഷനായി. പ്രിൻസിപ്പൽ ഇൻചാർജ് എസ് ഷീജ, ക്യാമ്പ് ഡയറക്ടർ എ മുഹമ്മദ് കബീർ, ക്യാമ്പ് ഓഫീസർ വി പി കുമാരി മിനി, സ്റ്റാഫ് സെക്രട്ടറി ജി ഗോപകുമാർ, ഡയറ്റ് ഫാക്കൽറ്റിമാരായ ടി ബിന്ദു, എൽ രാജി, വി ആർ മായ, എ സാജി, കൺവീനർ യു അശ്വതി എന്നിവർ സംസാരിച്ചു. ഡോ. പി ബാബുക്കുട്ടൻ, ജി ഗോപകുമാർ, രാംദാസ്, അനിൽ കാരേറ്റ്, കെ ജി വിജയബാബു, രാജേന്ദ്രൻ, ബെന്നി, എസ് അജിത കുമാരി, വിശ്വൻ കുടിക്കോട് തുടങ്ങിയവർ ക്ലാസിന് നേതൃത്വം നൽകുന്നു. ജൈവവൈവിധ്യ ഉദ്യാന നിർമാണം, നാടക ക്യാമ്പ്, ഫിലിം ഫെസ്റ്റിവൽ, പാചകമേള, പഠന യാത്ര, എയ്റോബിക്സ്, യോഗ എന്നിവ ക്യാമ്പിന്റെ ഭാഗമായി നടക്കും.

വേനൽകൂട്ടം 2019

ഡയറ്റ് : 2018-2019 അധ്യായന വർഷത്തെ ഡി. എൽ. എഡ് വിദ്യാർത്ഥികളുടെ 15 ദിവസത്തെ സമൂഹ സമ്പർക്ക സഹവാസ ക്യാമ്പിന് തുടക്കം കുറിക്കുന്നു. 2019 മെയ് 15 മുതൽ 29 വരെ ഡയറ്റ് അങ്കണത്തിൽ വച്ചാണ് ക്യാമ്പ് നടക്കുക                    15/5/2019ന് രാവിലെ 10ന് ശ്രീമതി. ഷീജ. എസ്. പതാക ഉയർത്തും തുടർന്ന് ശ്രീ. കെ.രാജുക്കുട്ടി യുടെ അദ്യക്ഷതയിൽ ഉദ്‌ഘടന യോഗം ആരംഭിക്കും ഡോ. എം. മുഹമ്മദ്‌ കബീർ സ്വഗതം ആശംസിക്കും ശ്രീ. എം. രാജേഷ് ( റിട്ട. പ്രിൻസിപ്പൽ  ഡയറ്റ് പത്തനംതിട്ട )ക്യാമ്പ് ഉദ്‌ഘടനം ചെയ്യും ശ്രീമതി. കുമാരി മിനി ക്യാമ്പ് വിശദീകരണം നടത്തും. നന്ദി ക്യാമ്പ് ലീഡർ ആശ്യതി.യു അറിയിക്കും.     29/5/2019ന് 15 ദിവസം നീണ്ടു നിന്ന ക്യാമ്പിന് വിരാമം കുറിക്കും