തിരുവനന്തപുരം:ഒക്ടോബറിൽ നടത്തിയ കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ്(k.tet) ഫലം പ്രസിദ്ധീകരിച്ചു. ഫലം വന്നപ്പോൾ ഡയറ്റിലെ 5 വിദ്യാർത്ഥികൾ യോഗ്യത നേടി രണ്ടാംവർഷ അധ്യാപക വിദ്യാർത്ഥികളായ ആദർശ്, നയൻതാര, രേഷ്മ, മേഘ.വി മേഘ.ബി.ആർ എന്നിവരാണ് യോഗ്യത നേടിയത്.ഇതോടെ രണ്ടാംവർഷ അധ്യാപക വിദ്യാർത്ഥികൾക്കിടയിൽ k.tet യോഗ്യത നേടിയവരുടെ എണ്ണം 14 ആയി ഉയർന്നു. ഇത് വളരെ മികച്ച ഒരു റിസൾട്ട് ആണ് എന്നാണ് പ്രിൻസിപ്പലും അധ്യാപകരും പറഞ്ഞത്.ജയികളെ അധ്യാപകർ അഭിനന്ദിച്ചു. സംസ്ഥാനതലത്തിൽ 11.92 ശതമാനമാണ് വിജയം. അടുത്ത യോഗ്യത പരീക്ഷ ഫെബ്രുവരി,മാർച്ച് മാസങ്ങളിൽ നടക്കുമെന്ന് അധികൃതർ അറിയിച്ചു.