Skip to main content

Posts

Showing posts from October, 2018

പുതു അനുഭവങ്ങളുമായി ഒന്നാംവർഷ അധ്യാപക വിദ്യാർത്ഥികൾ

ഒന്നാംവർഷ അധ്യാപക വിദ്യാർത്ഥികളുടെ അഞ്ചുദിവസത്തെ ടീച്ചിങ്പ്രാക്ടിസിന് തുടക്കമായി. ഒരാഴ്ച നീണ്ടുനിന്ന ആസൂത്രണത്തിന് ശേഷമാണ് വിദ്യാർത്ഥികൾ സ്കൂളിലേക്ക് പോയത്. പുതിയ അനുഭവം ആയതിനാൽ വളരെ ഉത്കണ്ഠയോടെയാണ് കുട്ടികൾ തയാറെടുപ്പ് നടത്തിയത്. അഞ്ചുദിവസം ഏറ്റവും മനോഹരമായി ഉപയോഗപ്പെടുത്തുമെന്നും ഭാവിയിൽ പ്രയോജനപ്പെടുത്താൻ സാധിക്കും എന്നും പറഞ്ഞുകൊണ്ടാണ് വിദ്യാർഥികൾ പോയത്

അനന്തകൃഷ്ണനെ ക്ലാസിനെകുറിച്ചുള്ള ഷീജ ടീച്ചറുടെ ഫേസ്ബുക്ക് പോസ്റ്റ്

https://m.facebook.com/story.php?story_fbid=2119735868050815&id=100000432689228

ഹാർഡ് വെയറിന്റെ ക്ലാസ്സ് നയിച്ച് അനന്തകൃഷ്ണൻ

     പ്രവൃത്തി പഠന ക്ലബ്ബുമായി ബന്ധപ്പെട്ട  ഹാർഡ് വെയറിനെപ്പറ്റി ക്ലാസ് നയിച്ചത് രണ്ടാം വർഷ അധ്യാപക വിദ്യാർത്ഥിയായ അനന്ത കൃഷ്ണനാണ്. വിവിധ ഹാർഡ്‌വെയറുകളെ സംബന്ധിച്ചുള്ള വിവരങ്ങൾ കൃത്യമായും പവർ പോയിൻറ് പ്രസന്റഷന്റെ സഹായത്തോടുകൂടിയും അനന്തകൃഷ്ണൻ വളരെ കൃത്യമായി കുട്ടികളിലേക്ക് എത്തിച്ചു. തുടർന്ന് കുട്ടികൾക്ക് ഉണ്ടായ ഓരോ സംശയങ്ങൾക്കും അനന്തകൃഷ്ണൻ വളരെ ലളിതമായ ഭാഷയിൽ കൂടി മറുപടി പറയുകയും കുട്ടികളുടെ എല്ലാ സംശയങ്ങളും നിവാരണം ചെയ്യുകയും ചെയ്തു

ഡയറ്റും പരിസരവും വൃത്തിയാക്കി അധ്യാപക വിദ്യാർത്ഥികൾ

        രാഷ്ട്രപിതാവായ ഗാന്ധിജിയുടെ 150ആം ജന്മവാർഷികത്തോടനുബന്ധിച്ച്‌ എം എച്ച് ആർ ഡി പുറപ്പെടുവിച്ചിരിക്കുന്ന വിജ്ഞാപനത്തെ പിന്തുടർന്ന് ഡയറ്റിൽ ഇന്ന് ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. ഡയറ്റ് പ്രിൻസിപ്പൽ ഡോക്ടർ പി ബാബുക്കുട്ടൻ സാർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. അദ്ദേഹം ശുചീകരണപ്രവർത്തനങ്ങൾ ഔദ്യോഗികമായി   ഉദ്ഘാടനം ചെയ്യുകയും ചെയ്തു.     ഡയറ്റിലെ മുഴുവൻ അധ്യാപകരുടെ പിന്തുണയോടുകൂടി ഒന്നാംവർഷ അധ്യാപക വിദ്യാർഥികളും രണ്ടാംവർഷ അദ്ധ്യാപക വിദ്യാർത്ഥികളും വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് ഡയറ്റിനെ വിവിധ പരിസരം വൃത്തിയാക്കി

ഡി.എൽ.എഡ് വിദ്യാർത്ഥികൾ അവതരിപ്പിച്ച ലഘുനാടകം

ഗാന്ധിജയന്തിദിനത്തിന്റെ   ഭാഗമായി ഡയറ്റിൽ ഒരാഴ്ച നീളുന്ന പ്രവർത്തനങ്ങളാണ് സംഘടിപ്പിച്ചിട്ടുള്ളത്. ഒന്നാംവർഷ അധ്യാപക വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നാടക അവതരണം നടന്നു. ഗാന്ധിജി പകർന്നുനൽകിയ ശുചിത്വം എന്ന ആശയം പ്രധാനം ചെയ്യുന്ന നാടകവും മതസൗഹാർദത്തിന്റെ  പ്രാധാന്യം വിളിച്ചോതുന്ന മൂകാഭിനയവും നടന്നു

ചര്‍ക്കയുടെ സംഗീതം

ഗാന്ധിജിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി ഡയറ്റിലെ മലയാള അധ്യാപകനായ ദിലീപ് കുമാര്‍ തയ്യാറാക്കിയ ഡോക്യുമെന്ററി

Roleplay Competition at DIET

SCREEN PRINTING LESSONS

Kottarakkara: As a part of Gandhijayanti a class was conducted about screen printing. It was on collaboration with work education as Gandhi's basic education concept says that knowledge and work are not separate. The class was led by Gopalakrishnan sir on 3rd October . The class was very interesting,interactive and at the same time teacger students was able to learn screen printing

ഗാന്ധി ജയന്തി ദിനാഘോഷം