കൊട്ടാരക്കര ഡയറ്റിലെ അവസാനവർഷ D E d അധ്യാപകവിദ്യാർത്ഥികളുടെ ടീച്ചിങ് പ്രാക്ടിസിന് തുടക്കമായി . മികച്ച പ്രതികരണമാണ് ഓരോ വിദ്യാലയങ്ങളിൽ നിന്നും ലഭിച്ചത് . ഇളമ്പള്ളൂർ സ്കൂളിലെ വിദ്യാർഥികൾ നടത്തിയ ഹിന്ദി അസംബ്ലി അധ്യാപക വിദ്യാർത്ഥികൾക്ക് വ്യത്യസ്തമായ അനുഭവമായി . സുരിലി ഹിന്ദി പ്രോഗ്രാം എന്നാണ് ഇതിന് നൽകിയിരിക്കുന്ന പേര് . ഇളമ്പള്ളൂർ പഞ്ചായത്ത് വക furniture, periodic table, തുടങ്ങിയവ ഈ അസംബ്ലിയിൽ വിതരണം ചെയ്തു. ലൈബ്രറിയിൽ വായനക്കാരുടെ എണ്ണക്കൂടുതലാണ് DVUPS Neduvathoor ലെ അധ്യാപക വിദ്യാർത്ഥികളെ അത്ഭുതപ്പെടുത്തിയത് . Lp മുതൽ up വരെയുള്ള കുട്ടികൾക്ക് തുല്യപരിഗണനയിലുള്ള ക്രമീകരണങ്ങലാണ് അവർക്ക് ലൈബ്രറിയിൽ കാണാൻ കഴിഞ്ഞത് . കുളക്കട സ്കൂളിലെ ക്ലാസ് PTA അധ്യാപക വിദ്യാർത്ഥികൾക്ക് വ്യത്യസ്തമായ അനുഭവമായി . വിദ്യാർത്ഥികളിൽ നിന്നും ബഹുമാനം പിടിച്ചുപറ്റാൻ ഇന്‍ഷര്‍ട്ട് ചെയ്താണ് ശ്രീഹരി സ്കൂളിലെത്തിയത് . സ്കൂൾ ഹൈടെക് ആയതിനാൽ പൂർണ്ണമായും ICT അധിഷ്ടിതമായ ക്ലാസ്സാണ് പടിഞ്ഞാറ്റിങ്കര സ്കൂളിലെ അധ്യാപക വിദ്യാർത്ഥികൾ നയിച്ചത് . മറ...