കൊട്ടാരക്കര : ഇന്ത്യയുടെ രണ്ടാമത്തെ ഉപരാഷ്ട്രപതിയും അധ്യാപകനുമായിരുന്ന ഡോ . എസ് രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്തംബർ 5 നാം അധ്യാപക ദിനമായി ആചരിക്കുന്നു . സംസ്ഥാനം പ്രളയ ദുരന്തത്തിലായതിനാൽ ഇത്തവണ ആഘോഷങ്ങൾ ഒഴിവാക്കിയിരിക്കു കയാണ് . ഡയറ്റിൽ വച്ച് നടക്കുന്ന ദിനാചരണത്തിൽ അധ്യപക വിദ്യാർത്ഥിക ളുടെ സ്ലൈഡ് പ്രസന്റേഷനുകൾ ഉണ്ടായിരിക്കും . ഒന്നാം വർഷ അധ്യാപക വിദ്യാർത്ഥികൾ അധ്യാപക ദിനത്തെക്കുറിച്ചും രണ്ടാം വർഷ വിദ്യാർത്ഥികൾ പ്രളയത്തെക്കുറിച്ചുമാണ് പ്രസന്റേഷൻ അവതരിപ്പിക്കുക . സെപ്തംബർ 5 ന് കോൺഫറൻസ് ഹാളിൽ വച്ചാണ് ദിനാചരണം നടക്കുക