Skip to main content

കുട്ടികളിൽ നിന്നും തിരിച്ചറിവ് നേടി മേഘ

ഏതു ചോദ്യത്തിനും ചോദിച്ച സെക്കന്റിൽ  കൃത്യമായി ഉത്തരം നൽകാൻ കഴിയുന്ന ഒരധ്യാപികയാണ് ഞാനെന്ന് എനിക്ക് തോന്നിയിട്ടില്ല.പക്ഷേ പരമാവധി ശ്രമിക്കാറുണ്ട്.....

ഒരധ്യാപികയെന്നാൽ ഒരു സർവവിജ്ഞാനകോശമായിരിക്കണം എന്ന് ഞാൻ കരുതുന്നുമില്ല......കുട്ടികളുടെ തോളിൽ കൈയ്യിട്ട് അവരോട് സൊറ പറയുന്നവരാണ് നല്ല അധ്യാപകർ എന്നും ഒരിക്കലും ഞാൻ പറയുന്നില്ല...പിന്നെ എങ്ങനെയാവണം ഒരു നല്ല അധ്യാപിക എന്നു ചോദിച്ചാൽ  ഒരധ്യാപിക എങ്ങനെയാവണം എന്നും എങ്ങനെ ആയിക്കൂടാ എന്നും പലപല അധ്യാപകരിൽ നിന്നുമാണ് ഞാനും മനസിലാക്കിയത്...

പക്ഷെ ഒരധ്യാപിക ക്ളാസ്സിൽ കുട്ടികളോട് എങ്ങനെയായിരിക്കണം  എന്ന് കുട്ടികൾ തന്നെയാണ്  പഠിപ്പിക്കുന്നത്..

ആദ്യതവണ ട്രെയിനിങ്ങിനുപോയപ്പോൾ ആദർശ് എന്ന കുട്ടി എന്നോട് പറഞ്ഞു ഞാൻ ടീച്ചറെ ഒരുപാട് ഇഷ്ടപ്പെടുന്നുവെന്ന്... അവന്റെ സംസാരംകേട്ട് ഞാനൊന്നു പുഞ്ചിരിച്ചിട്ട് പറഞ്ഞു ആ ഇഷ്ടത്തിന്റെ കാരണം വ്യക്തമാക്കിയാലേ നീ പറഞ്ഞത് ഞാൻ വിശ്വസിക്കൂ...

''ടീച്ചറാണ് ആദ്യമായി എന്നെ ബോർഡിൽ കണക്കു ചെയ്യിക്കുന്നത്...ആദ്യമായാണ് എനിക്കുത്തരം ശരിയാകുന്നത്...ആദ്യമായാണ് എനിക്കുവേണ്ടി കൈയ്യടിച്ചത്.... അക്ഷരങ്ങൾ നോട്ടിലെഴുതാനുള്ള കുട്ടിയുടെ മടിയെ മറ്റുള്ളവർ പലരീതിയിലൂടെ നോക്കികണ്ടിരിക്കാം..അങ്ങനെ അവൻ ബഞ്ചിന്റെ ഒരുമൂലയിലേക്ക് അധ്യാപികയുടെ നുള്ളുകൊള്ളുവാൻ വേണ്ടിമാത്രം ഒതുങ്ങിപോയിരുന്നു.. വളരെ കുറച്ചുദിവസം അവിടെനിന്നുകൊണ്ട് അവന്റെ പ്രശ്നങ്ങളെ പരിഹരിക്കുവാൻ കഴിയാത്തതുകൊണ്ട് നിനക്കും  പഠിക്കുവാനും ഒന്നാമനാകാനും കഴിയുമെന്നുമാത്രം അവനെ ഒന്നു ബോധ്യപ്പെടുത്തികൊണ്ട് എനിക്കവിടെ നിന്നും യാത്രപറയേണ്ടിവന്നു...

രണ്ടാം വരവിൽ അൽപ്പംകൂടി മുതിർന്ന കുട്ടികളുടെ ക്ളാസ്സിലേക്ക് observation ന് കയറിയപ്പോൾ ആദ്യദിവസം വളരെ നിരാശതോന്നി...എങ്ങനെയാണ് അവരുടെ ശ്രദ്ധപിടിച്ചുപറ്റുന്ന വിധത്തിൽ പഠിപ്പിക്കുവാൻ ആവുക എന്ന് ആ ദിവസം മുഴുവൻ ആലോചിക്കേണ്ടി വന്നു...ക്ളാസ്സിലെ ഒന്നാമത്തെ  വികൃതിക്കാരനായ ആൺകുട്ടിയെയും പെൺകുട്ടിയെയും കണ്ടെത്തി. ആദ്യക്ളാസ്സ് പഠനഭാഗവുമായി ബന്ധപ്പെട്ട ചില video കൾ കാണിച്ചുകൊണ്ട് തുടങ്ങിയതുകൊണ്ട് ഞാൻ വിചാരിച്ചതിലും നന്നായി അവരെ നിയന്ത്രിക്കുവാൻ എനിക്കുകഴിഞ്ഞു... പക്ഷേ അടുത്ത ദിവസം എന്തുചെയ്യുമെന്ന ചിന്തയായി...ആ സമയത്താണ് അവൻ സ്റ്റാഫ് റൂമിലേക്ക് കയറിവരുന്നത്..... ''ടീച്ചറിന്റെ ഫോണൊന്നു തരുമോ...''
ആദ്യ ദിവസം തന്നെ ഒരു പ്രശ്നം ഉണ്ടാവരുത് എന്നു കരുതി ഞാനവനു ഫോൺകൊടുത്തു. ബഞ്ചിൽ വരച്ചിടാനുള്ള ഒരു കാർട്ടൂൺ ചിത്രതെതെ ഫോണിൽ നിന്നും ഒപ്പിയെടുക്കാനുള്ള തിടുക്കമായിരുന്നു അവന്....

പിന്നീടാണ് മനസിലാകുന്നത് അവരൊക്കെ നമ്മളിൽ നിന്നും ആഗ്രഹിക്കുന്നത്  പരിഗണനയും അംഗീകാരവും ഒക്കെയാണ്..നമ്മളതുകൊടുക്കുന്നുണ്ട് എന്നു തോന്നിയാൽ അവർ നമ്മളെ ബഹുമാനിച്ചുതുടങ്ങും..

ക്ളാസ്സിൽ ചെന്നാൽ ഞാനവനോട് പറയും നമുക്ക് ഇങ്ങനെയൊരു പ്രവർത്തനം ചെയ്താലോ ..നീയെല്ലാവരെയും സഹായിക്കുമോ നിനക്കത്  നന്നായി ചെയ്യാൻ കഴിയും...

പുസ്തകംപോലും കൊണ്ടുവരാൻ മടികാണിക്കുന്ന കുട്ടി പിറ്റേദിവസം ഹോംവർക്ക് ചെയ്തുവന്ന് ക്ളാസ്സിൽ വായിച്ചപ്പോൾ അതിലെഴുതിയ അവന്റെ ചില കാഴ്ചപ്പാടുകളോട് എനിക്കതിശയം തോന്നാതിരുന്നില്ല......

എത്രമാത്രം സഹകരണത്തോടെയാണ് എന്റെ ഓരോ ക്ളാസ്സിലും അവരിരുന്നത് എന്നോർക്കുമ്പോൾ അവരോട് തന്നെയാണ് ഞാൻ നന്ദി പറയുന്നത്........ കുട്ടികൾ എത്രമനോഹരമായാണ് നമുക്ക് പറഞ്ഞുതരുന്നത് എങ്ങനെയാണ് അവരെ സമീപിക്കേണ്ടത് എന്ന്..... നമ്മുടെയൊക്കെ യഥാർത്ഥ അധ്യാപകർ കുട്ടികൾ തന്നെയല്ലേ...........?

Megha

Comments

Popular posts from this blog

ഡയറ്റിലെ വായനാദിനാചരണം

കൊട്ടാരക്കര:ഗ്രന്ഥശാല  പ്രസ്ഥാനത്തിന് കരുത്തു പകർന്ന പി. എൻ പണിക്കരുടെ ചരമ ദിനമായ ജൂൺ 19ന് കൊട്ടാരക്കര ഡയറ്റിലും വായനാദിനാചരണം വർണ്ണ ശബളമായി  കൊണ്ടാടി. ഡയറ്റ് പ്രിൻസിപ്പൽ ശ്രീ. ലീലാകൃഷ്ണൻ സാർ ചടങ്ങ്  ഔദ്യോഗികമായി ഉദ്‌ഘടനം ചെയിതു. എല്ലാവരും ചേർന്ന് മൺ ചെരാത്  തെളിയിച്ചു. മിനിടീച്ചർ വായനയുമായി ബന്ധപ്പെട്ട അക്ഷര ശ്ലോകം ചൊല്ലി. ബിന്ദുടീച്ചർ വായനാദിന പ്രതിജ്ഞചൊല്ലിത്തന്നു.                              തുടർന്ന് നടന്ന പത്രപാരായണ മത്സരത്തിൽ അനുഗ്രഹ, ബിൻസു, മഹിത എന്നിവർ യഥാക്രമം 1, 2, 3 സ്‌ഥാനങ്ങൾ കരസ്‌ഥമാക്കി. Can vasil  രചനാ വിസ്മയം തീർത്ത്  ഉദ്‌ഘടനം ചെയ്തത് ഗീത ടീച്ചറാണ്. വായനാദിനാചരണത്തിന്റെ ഭാഗമായി 20/6/2019ന് "വർത്തമാനകാല സമൂഹത്തിൽ വായനയുടെ പ്രാധാന്യം "എന്ന വിഷയത്തിൽ പാനൽചർച്ച നടന്നു. ബഷിറിന്റെ "പൂവമ്പഴം "എന്ന ചെറുകഥയുടെ ദൃശ്യാവിഷ്‌കാരം ഏറെ ശ്രദ്ധനേടി. m

ഡി എഡ് അധ്യാപക വിദ്യാര്‍ത്ഥികളുടെ Teaching Practice ന് തുടക്കമായി

കൊട്ടാരക്കര ഡയറ്റിലെ അവസാനവർഷ D E d അധ്യാപകവിദ്യാർത്ഥികളുടെ ടീച്ചിങ് പ്രാക്ടിസിന് തുടക്കമായി . മികച്ച പ്രതികരണമാണ് ഓരോ വിദ്യാലയങ്ങളിൽ നിന്നും ലഭിച്ചത് . ഇളമ്പള്ളൂർ സ്കൂളിലെ വിദ്യാർഥികൾ നടത്തിയ ഹിന്ദി അസംബ്ലി അധ്യാപക വിദ്യാർത്ഥികൾക്ക് വ്യത്യസ്തമായ അനുഭവമായി . സുരിലി ഹിന്ദി പ്രോഗ്രാം എന്നാണ് ഇതിന് നൽകിയിരിക്കുന്ന പേര് . ഇളമ്പള്ളൂർ പഞ്ചായത്ത് വക furniture, periodic table, തുടങ്ങിയവ ഈ അസംബ്ലിയിൽ വിതരണം ചെയ്തു.  ലൈബ്രറിയിൽ വായനക്കാരുടെ എണ്ണക്കൂടുതലാണ് DVUPS  Neduvathoor ലെ അധ്യാപക വിദ്യാർത്ഥികളെ അത്ഭുതപ്പെടുത്തിയത് .  Lp മുതൽ up വരെയുള്ള കുട്ടികൾക്ക് തുല്യപരിഗണനയിലുള്ള ക്രമീകരണങ്ങലാണ് അവർക്ക് ലൈബ്രറിയിൽ കാണാൻ കഴിഞ്ഞത് . കുളക്കട സ്കൂളിലെ ക്ലാസ് PTA അധ്യാപക വിദ്യാർത്ഥികൾക്ക് വ്യത്യസ്തമായ അനുഭവമായി . വിദ്യാർത്ഥികളിൽ നിന്നും ബഹുമാനം പിടിച്ചുപറ്റാൻ ഇന്‍ഷര്‍ട്ട്  ചെയ്താണ് ശ്രീഹരി സ്കൂളിലെത്തിയത് . സ്കൂൾ ഹൈടെക് ആയതിനാൽ പൂർണ്ണമായും ICT അധിഷ്ടിതമായ ക്ലാസ്സാണ് പടിഞ്ഞാറ്റിങ്കര സ്കൂളിലെ അധ്യാപക വിദ്യാർത്ഥികൾ നയിച്ചത് . മറ...

ജില്ലാ കലോത്സവത്തിൽ തിളങ്ങി ആതിഥേയരായ ഡയറ്റ്

കൊട്ടാരക്കര :2019-2020 വർഷത്തെ ജില്ലാതല TTI/PPTI കലോത്സവത്തിൽ 94 പോയിന്റുകളോടെ ആതിഥേയാരായ ഡയറ്റ്, കൊല്ലം. ഓവറോൾ നേടി. 94 പോയിന്റ് നേടിയ കാരാളികോണം TTI, ഡയറ്റിനൊപ്പം ഒന്നാംസ്ഥാനം പങ്കിട്ടു. CFTTI കൊട്ടിയം SMTTI കരുനാഗപ്പള്ളി ഇവർ 92 പോയിന്റുകളോടെ രണ്ടാംസ്ഥാനം പങ്കിട്ടു. തുടക്കത്തിൽ പോയിന്റ് നിലയിൽ ഡയറ്റ് പിന്നിലായിരുന്നുവെങ്കിലും, പിന്നീടു നടന്ന പദ്യം ചൊല്ലൽ, പ്രഭാഷണം, ലളിതഗാനം, സംഘഗാനം എന്നിവയാണ് നിർണായകമായത്. മത്സര ഫലങ്ങൾ ഉപന്യാസരചന : സമയ. ജെ -രണ്ടാംസ്ഥാനം ലളിതഗാനം       :അശ്വതി. S. മുരളി -രണ്ടാംസ്ഥാനം സംഘഗാനം      :ഗൗരി. S. S & ടീം-രണ്ടാംസ്ഥാനം പദ്യപാരായണം       :ഗൗരി. S. S-രണ്ടാംസ്ഥാനം  പ്രഭാഷണം               :അനുഗ്രഹമേരി ബിജു - മൂന്നാംസ്ഥാനം