കൊട്ടാരക്കര
ഡയറ്റിലെ അവസാനവർഷ DEd
അധ്യാപകവിദ്യാർത്ഥികളുടെ
ടീച്ചിങ് പ്രാക്ടിസിന്
തുടക്കമായി.
മികച്ച
പ്രതികരണമാണ് ഓരോ വിദ്യാലയങ്ങളിൽ
നിന്നും ലഭിച്ചത്.
ഇളമ്പള്ളൂർ
സ്കൂളിലെ വിദ്യാർഥികൾ നടത്തിയ
ഹിന്ദി അസംബ്ലി അധ്യാപക
വിദ്യാർത്ഥികൾക്ക് വ്യത്യസ്തമായ
അനുഭവമായി.
സുരിലി
ഹിന്ദി പ്രോഗ്രാം എന്നാണ്
ഇതിന് നൽകിയിരിക്കുന്ന പേര്.
ഇളമ്പള്ളൂർ
പഞ്ചായത്ത് വക furniture,
periodic table, തുടങ്ങിയവ
ഈ അസംബ്ലിയിൽ വിതരണം ചെയ്തു.
Lp മുതൽ up വരെയുള്ള കുട്ടികൾക്ക് തുല്യപരിഗണനയിലുള്ള ക്രമീകരണങ്ങലാണ് അവർക്ക് ലൈബ്രറിയിൽ കാണാൻ കഴിഞ്ഞത്.
കുളക്കട
സ്കൂളിലെ ക്ലാസ് PTA
അധ്യാപക
വിദ്യാർത്ഥികൾക്ക് വ്യത്യസ്തമായ
അനുഭവമായി.
വിദ്യാർത്ഥികളിൽ
നിന്നും ബഹുമാനം പിടിച്ചുപറ്റാൻ
ഇന്‍ഷര്‍ട്ട് ചെയ്താണ്
ശ്രീഹരി സ്കൂളിലെത്തിയത്.
സ്കൂൾ
ഹൈടെക് ആയതിനാൽ പൂർണ്ണമായും
ICT
അധിഷ്ടിതമായ
ക്ലാസ്സാണ് പടിഞ്ഞാറ്റിങ്കര
സ്കൂളിലെ അധ്യാപക വിദ്യാർത്ഥികൾ
നയിച്ചത്.
മറ്റു സ്കൂളിലെ വിദ്യാർത്ഥികൾക്ക് വളരെ നല്ല അനുഭവമാണ് ഒന്നാം ദിനം സമ്മാനിച്ചത്














Comments
Post a Comment