കൊട്ടാരക്കര ഡയറ്റിലെ നാലാം സെമസ്റ്റർ ഡിഎഡ് വിദ്യാർത്ഥികളുടെ അധ്യാപക പരിശീലനത്തിന് മുന്നോടിയായി നടക്കുന്ന വിശകലന ക്ലാസ്സുകൾ അവസാനഘട്ടത്തിലേക്ക്. ജനുവരി മാസം നാലാം തീയതി മുതൽ ആരംഭിച്ച വിശകലന ക്ലാസ്സുകൾ കൊട്ടാരക്കര ടൗൺ യുപിഎസ്,ഗവൺമെൻറ് യുപി സ്കൂൾ പടിഞ്ഞാറ്റിൻകര എന്നിവടങ്ങളിലായാണ് മുന്നേറുന്നത്.
പ്രാരംഭഘട്ടത്തിൽ കൊട്ടാരക്കര ടൗൺ യുപിഎസ് മാത്രമായിരുന്നു വിശകലന ക്ലാസ്സിനു വേണ്ടി തിരഞ്ഞെടുത്തിരുന്നത്. എന്നാൽ അധ്യാപക വിദ്യാർത്ഥികൾ സമയോചിതമായി ക്ലാസ് എടുത്ത് തീർക്കേണ്ടതിനാൽ വിശകലന ക്ലാസ്സിന്റെ അവസാനദിവസങ്ങളിൽ പടിഞ്ഞാറ്റിൻകര യു പി സ്കൂളും തിരഞ്ഞെടുക്കുകയായിരുന്നു.
അദ്ധ്യാപക വിദ്യാർഥികളുടെ വിശകലന ക്ലാസിനോടൊപ്പം തന്നെ അധ്യാപകർ നയിക്കുന്ന ക്ലാസുകളും നടന്നു. വിശകലന ക്ലാസ്സിലെ അവസാന ദിവസമായ തിങ്കളാഴ്ച പ്രവർത്തി പഠനത്തിൻറെ വിശകലന ക്ലാസ്സ് ആയിരിക്കും ഉണ്ടാവുക....

Comments
Post a Comment