കടപ്പാട് : ഭാഗ്യ ചൂഡന്‍, ആര്‍ഷ റ്റി റെയ്‍ചല്‍
ഫോട്ടോ : ശ്രീകുമാര്‍, ആദര്‍ശ്, അനന്തകൃഷ്ണന്‍
കൊട്ടാരക്കര: കൊല്ലം ഡയറ്റിൽ 2018 വർഷത്തെ ക്രിസ്തുമസ് ആഘോഷം 21/12/18 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് നടക്കുകയുണ്ടായി. പതിവിലും വ്യത്യസ്തമാർന്ന പരിപാടികളോടുകൂടിയാണ് ഈ ക്രിസ്തുമസ് അരങ്ങേറിയത്.
ക്രിസ്തുമസ് എന്ന് പറയുമ്പോൾ തന്നെ ഏതൊരു വ്യക്തിയുടേയും മനസ്സിലേക്ക് കടന്നു വരുന്നത് പുൽക്കൂടും സ്റ്റാറും ക്രിസ്തുമസ് ട്രീയും ഒക്കെ ആണ്. അതുകൊണ്ട് തന്നെ ആഗ്രഹങ്ങൾക്കും പ്രതീക്ഷികൾക്കും ഒട്ടും ഭംഗം വരാതെ വളരെ ആകർഷകമായ രീതിയിൽ പുൽക്കൂടും ക്രിസ്തുമസ് ട്രീയും സ്റ്റാറും തയ്യാറാക്കാൻ അധ്യാപകവിദ്യാർത്ഥികൾക്ക് കഴിഞ്ഞു.
കൊട്ടാരക്കര: കൊല്ലം ഡയറ്റിൽ 2018 വർഷത്തെ ക്രിസ്തുമസ് ആഘോഷം 21/12/18 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് നടക്കുകയുണ്ടായി. പതിവിലും വ്യത്യസ്തമാർന്ന പരിപാടികളോടുകൂടിയാണ് ഈ ക്രിസ്തുമസ് അരങ്ങേറിയത്.
ഇന്നേ ദിവസം മുഖ്യ സന്ദേശം നൽകുവാൻ കൊട്ടാരക്കര പുനലൂർ ഭദ്രാസനത്തിലെ സനോഹ എന്ന സ്ഥാപനത്തിലെ വികാരിയായി പ്രവർത്തിക്കുന്ന റവ.ജൊസി. ഇ ജോർജ് എത്തുകയുണ്ടായി. ആഘോഷം എന്നത് വെറും ചടങ്ങായി മാറാതെ കൂട്ടായ്മയുടേയും സാഹോദര്യത്തിന്റെയും ഇടമായി മാറാൻ ഓരോ ആഘോഷങ്ങൾക്കും കഴിയണമെന്നും അതിനു അധ്യാപകവിദ്യാർത്ഥികൾ ഒരുമിച്ച് കൈകോർക്കണമെന്നും പറയുകയുണ്ടായി.
ഈ യോഗത്തിന് അധ്യാപകവിദ്യാർത്ഥിയായ ഫാത്തിമ റെയ്ഹാന അദ്ധ്യക്ഷ സ്ഥാനം അലങ്കരിക്കുകയും അഖില സ്വാഗതം അറിയിക്കുകയും ചെയ്തു. ക്രിസ്തുമസ് ആഘോഷത്തെ വകുപ്പ് തല മേധാവി ഡോ.കബീർ സർ ഉദ്ഘാടനം ചെയ്തു. പതിവിലും വ്യത്യസ്തമാർന്ന കരോൾ ഗാനങ്ങൾ,ടാബ്ലോ,സാന്താക്ലോസിൻ്റെ വരവേൽപ്പ് എന്നിവ ഈ ക്രിസ്തുമസ് ദിനത്തെ കൂടുതൽ വർണശബളമാക്കി. തുടർന്ന് അധ്യാപകരേയും അനധ്യാപകരേയും വിദ്യാർത്ഥികളേയും ഉൾപ്പെടുത്തി ക്രിസ്തുമസ് ഫ്രണ്ടിനെ തിരഞ്ഞെടുക്കുകയും സമ്മാനങ്ങൾ കൈമാറുകയും ചെയ്തു. കൃത്യം 4 മണിയോടെ യോഗം അവസാനിച്ചു.









Comments
Post a Comment