Skip to main content

Maths Fest

Maths festന്റെ ഭാഗമായി ഗണിത ക്ലബ്ബ് പല തരത്തിലുള്ള പ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി പലതരത്തിലുള്ള മത്സരങ്ങളും നടത്താൻ ഉദ്ദേശിച്ചിട്ടുണ്ട്. പ്രധാനമായും അഞ്ചു മത്സര ഇനങ്ങളാണ് നടത്തുന്നത്.

1.പേപ്പർ പ്രെസെന്റഷൻ
2.ഗെയിം
3.ജോമട്രിക്കൽ ചാർട്ട്
4.ലേണിംഗ് മെറ്റീരിയൽ അവതരണം
5.ക്വിസ്
ഇവയാണ് പ്രധാനപ്പെട്ട അഞ്ച് മത്സരങ്ങൾ.

പേപ്പർ പ്രെസെന്റഷൻ  മത്സരത്തിന്റെ വിഷയം രാമാനുജൻ ഗണിത ശാസ്ത്രത്തിന് നൽകിയ സംഭാവനകൾ എന്നതാണ്. ഈ പേപ്പർ പ്രെസെന്റഷൻ ഐസിടിയുടെ സഹായത്താൽ ചെയ്യുന്നത് കൂടുതൽ ആകർഷകമാകും. കൂടാതെ മൂല്യനിർണയത്തിൽ ഇവയ്ക്ക് പ്രത്യേക പരിഗണന നൽകുന്നതായിരിക്കും. അതിനാൽതന്നെ പങ്കെടുക്കുന്ന എല്ലാ വിദ്യാർത്ഥികളും പേപ്പർ പ്രെസെന്റഷൻ ഐസിടിയുടെ സഹായത്താൽ തന്നെ ചെയ്യാൻ ശ്രദ്ധിക്കുക.  പേപ്പർ പ്രെസെന്റഷന്റെ പരമാവധി സമയം 15 മിനിറ്റ് ആണ്. സ്വാഗതത്തിന്റെയും നന്ദിയുടെയും ഒഴികെ പത്തിൽ കൂടുതൽ സ്ലൈഡുകൾ ഉൾപ്പെടുത്താൻ പാടില്ല. ഇത്തരത്തിലുള്ള കാര്യങ്ങൾ ശ്രദ്ധിച്ചു പേപ്പർ പ്രെസെന്റഷൻ  ചെയ്യാവുന്നതാണ്.

അടുത്ത മത്സരയിനം ഗെയിം ആണ് രണ്ടുപേർക്ക് കളിക്കാൻ കഴിയുന്ന തരത്തിലുള്ള ഗെയിം ആയിരിക്കണം തെരഞ്ഞെടുക്കേണ്ടത്. ഒന്നുമുതൽ എട്ടുവരെ ക്ലാസുകളിൽ ഗണിതശാസ്ത്ര മൂല്യങ്ങൾ ഉൾക്കൊള്ളുന്നതായിരിക്കണം ഗെയിമുകൾ. കളിക്കളവും കരുക്കളും ഗെയിമിന് അനിവാര്യം ആയിരിക്കണം പ്രത്യേകം ഒരു നിയമം ഉണ്ടായിരിക്കണം. കളിയുടെ അവസാനം ഫലത്തെ സംബന്ധിച്ച് തീരുമാനം ഉണ്ടായിരിക്കണം. ഈ ഇനത്തിൽ ഒരു ഗെയിം മാത്രമേ ഒരു ഗ്രൂപ്പ് അവതരിപ്പിക്കാൻ പാടുള്ളൂ.

അടുത്ത മത്സരയിനം ജോമട്രിക്കൽ ചാർട്ട് ആണ് വിവിധ ജാമിതീയ രൂപങ്ങൾ കോർത്തിണക്കിയ ജാമിതിയുടെ സൗന്ദര്യം വെളിവാക്കുന്ന തരത്തിലായിരിക്കണം ചാർട്ടുകൾ അവതരിപ്പിക്കേണ്ടത്. ജോമെട്രിക്കൽ പാറ്റേണുകൾ, tessellation എന്നിവയ്ക്ക് ആയിരിക്കണം ഈ ചാർട്ടിൽ കൂടുതൽ പ്രാധാന്യം കൊടുക്കേണ്ടത്. ചാർട്ടിന്റെ  ഫലപ്രദമായ ഉപയോഗത്തിനും ഭംഗിക്കും ഉയർന്ന പരിഗണന കൊടുക്കേണ്ടതാണ്. അനുയോജ്യമായരീതിയിൽ ചായം തേച്ച് മോടി പിടിപ്പിക്കാവുന്നതാണ്.

അടുത്ത ഐറ്റം ലേണിംഗ് മെറ്റീരിയൽ അവതരണമാണ്. ഒന്നുമുതൽ എട്ടുവരെയുള്ള ക്ലാസുകളിലെ  പഠനനേട്ടം ഉൾപ്പെടുത്തിയാണ്   അവതരിപ്പിക്കേണ്ടത്. ഈ മത്സരത്തിലൂടെ ക്ലാസ് റൂമിൽ എങ്ങനെ അവതരിപ്പിക്കാം എന്നല്ല ഉദ്ദേശിക്കുന്നത് മറിച്ച് വിദ്യാർത്ഥിക്ക് ഇതിലൂടെ എങ്ങനെ ഒരു ആശയം നേടാൻ കഴിയുമെന്ന് തലത്തിലേക്കാണ് ഈ മത്സരം മാറേണ്ടത്. അതിനാൽതന്നെ വിദ്യാർത്ഥിക്ക് ഒരു പഠനനേട്ടം നേടാൻ കഴിയുന്ന തരത്തിൽ ഒരു ലേണിംഗ് എയ്ഡ് ആയി അവതരിപ്പിക്കേണ്ടതാണ്. ഈ ലേണിങ് എയ്ഡ് വീട്ടിൽ നിന്നും മുൻകൂട്ടി ചെയ്തു കൊണ്ടുവരാവുന്നതാണ്.

എല്ലാ വിദ്യാർഥികളും ഡിസംബർ 17ന് മുൻപ് പേര് നൽകേണ്ടതാണ് പേര് നൽകുന്നത് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തോ അല്ലെങ്കിൽ നമ്മുടെ ബ്ലോഗിൽ പ്രവേശിച്ച ശേഷം അതിൽ Register for maths fest എന്ന  ഓപ്ഷൻ സെലക്ട് ചെയ്ത് രജിസ്റ്റർ ചെയ്യാവുന്നതാണ്

Link : https://dedktr2017-19.blogspot.com/p/register-for-maths-fest.html?m=1

മുഴുവൻ അധ്യാപക വിദ്യാർത്ഥികളും maths ഫെസ്റ്റ് ഒരു വൻവിജയമാക്കി തീർക്കണം എന്ന് അഭ്യർത്ഥിക്കുന്നു

Comments

Popular posts from this blog

ഡയറ്റിലെ വായനാദിനാചരണം

കൊട്ടാരക്കര:ഗ്രന്ഥശാല  പ്രസ്ഥാനത്തിന് കരുത്തു പകർന്ന പി. എൻ പണിക്കരുടെ ചരമ ദിനമായ ജൂൺ 19ന് കൊട്ടാരക്കര ഡയറ്റിലും വായനാദിനാചരണം വർണ്ണ ശബളമായി  കൊണ്ടാടി. ഡയറ്റ് പ്രിൻസിപ്പൽ ശ്രീ. ലീലാകൃഷ്ണൻ സാർ ചടങ്ങ്  ഔദ്യോഗികമായി ഉദ്‌ഘടനം ചെയിതു. എല്ലാവരും ചേർന്ന് മൺ ചെരാത്  തെളിയിച്ചു. മിനിടീച്ചർ വായനയുമായി ബന്ധപ്പെട്ട അക്ഷര ശ്ലോകം ചൊല്ലി. ബിന്ദുടീച്ചർ വായനാദിന പ്രതിജ്ഞചൊല്ലിത്തന്നു.                              തുടർന്ന് നടന്ന പത്രപാരായണ മത്സരത്തിൽ അനുഗ്രഹ, ബിൻസു, മഹിത എന്നിവർ യഥാക്രമം 1, 2, 3 സ്‌ഥാനങ്ങൾ കരസ്‌ഥമാക്കി. Can vasil  രചനാ വിസ്മയം തീർത്ത്  ഉദ്‌ഘടനം ചെയ്തത് ഗീത ടീച്ചറാണ്. വായനാദിനാചരണത്തിന്റെ ഭാഗമായി 20/6/2019ന് "വർത്തമാനകാല സമൂഹത്തിൽ വായനയുടെ പ്രാധാന്യം "എന്ന വിഷയത്തിൽ പാനൽചർച്ച നടന്നു. ബഷിറിന്റെ "പൂവമ്പഴം "എന്ന ചെറുകഥയുടെ ദൃശ്യാവിഷ്‌കാരം ഏറെ ശ്രദ്ധനേടി. m

ഡി എഡ് അധ്യാപക വിദ്യാര്‍ത്ഥികളുടെ Teaching Practice ന് തുടക്കമായി

കൊട്ടാരക്കര ഡയറ്റിലെ അവസാനവർഷ D E d അധ്യാപകവിദ്യാർത്ഥികളുടെ ടീച്ചിങ് പ്രാക്ടിസിന് തുടക്കമായി . മികച്ച പ്രതികരണമാണ് ഓരോ വിദ്യാലയങ്ങളിൽ നിന്നും ലഭിച്ചത് . ഇളമ്പള്ളൂർ സ്കൂളിലെ വിദ്യാർഥികൾ നടത്തിയ ഹിന്ദി അസംബ്ലി അധ്യാപക വിദ്യാർത്ഥികൾക്ക് വ്യത്യസ്തമായ അനുഭവമായി . സുരിലി ഹിന്ദി പ്രോഗ്രാം എന്നാണ് ഇതിന് നൽകിയിരിക്കുന്ന പേര് . ഇളമ്പള്ളൂർ പഞ്ചായത്ത് വക furniture, periodic table, തുടങ്ങിയവ ഈ അസംബ്ലിയിൽ വിതരണം ചെയ്തു.  ലൈബ്രറിയിൽ വായനക്കാരുടെ എണ്ണക്കൂടുതലാണ് DVUPS  Neduvathoor ലെ അധ്യാപക വിദ്യാർത്ഥികളെ അത്ഭുതപ്പെടുത്തിയത് .  Lp മുതൽ up വരെയുള്ള കുട്ടികൾക്ക് തുല്യപരിഗണനയിലുള്ള ക്രമീകരണങ്ങലാണ് അവർക്ക് ലൈബ്രറിയിൽ കാണാൻ കഴിഞ്ഞത് . കുളക്കട സ്കൂളിലെ ക്ലാസ് PTA അധ്യാപക വിദ്യാർത്ഥികൾക്ക് വ്യത്യസ്തമായ അനുഭവമായി . വിദ്യാർത്ഥികളിൽ നിന്നും ബഹുമാനം പിടിച്ചുപറ്റാൻ ഇന്‍ഷര്‍ട്ട്  ചെയ്താണ് ശ്രീഹരി സ്കൂളിലെത്തിയത് . സ്കൂൾ ഹൈടെക് ആയതിനാൽ പൂർണ്ണമായും ICT അധിഷ്ടിതമായ ക്ലാസ്സാണ് പടിഞ്ഞാറ്റിങ്കര സ്കൂളിലെ അധ്യാപക വിദ്യാർത്ഥികൾ നയിച്ചത് . മറ...

ജില്ലാ കലോത്സവത്തിൽ തിളങ്ങി ആതിഥേയരായ ഡയറ്റ്

കൊട്ടാരക്കര :2019-2020 വർഷത്തെ ജില്ലാതല TTI/PPTI കലോത്സവത്തിൽ 94 പോയിന്റുകളോടെ ആതിഥേയാരായ ഡയറ്റ്, കൊല്ലം. ഓവറോൾ നേടി. 94 പോയിന്റ് നേടിയ കാരാളികോണം TTI, ഡയറ്റിനൊപ്പം ഒന്നാംസ്ഥാനം പങ്കിട്ടു. CFTTI കൊട്ടിയം SMTTI കരുനാഗപ്പള്ളി ഇവർ 92 പോയിന്റുകളോടെ രണ്ടാംസ്ഥാനം പങ്കിട്ടു. തുടക്കത്തിൽ പോയിന്റ് നിലയിൽ ഡയറ്റ് പിന്നിലായിരുന്നുവെങ്കിലും, പിന്നീടു നടന്ന പദ്യം ചൊല്ലൽ, പ്രഭാഷണം, ലളിതഗാനം, സംഘഗാനം എന്നിവയാണ് നിർണായകമായത്. മത്സര ഫലങ്ങൾ ഉപന്യാസരചന : സമയ. ജെ -രണ്ടാംസ്ഥാനം ലളിതഗാനം       :അശ്വതി. S. മുരളി -രണ്ടാംസ്ഥാനം സംഘഗാനം      :ഗൗരി. S. S & ടീം-രണ്ടാംസ്ഥാനം പദ്യപാരായണം       :ഗൗരി. S. S-രണ്ടാംസ്ഥാനം  പ്രഭാഷണം               :അനുഗ്രഹമേരി ബിജു - മൂന്നാംസ്ഥാനം