തിരുവനന്തപുരം:ഒക്ടോബറിൽ നടത്തിയ കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ്(k.tet) ഫലം പ്രസിദ്ധീകരിച്ചു. ഫലം വന്നപ്പോൾ ഡയറ്റിലെ 5 വിദ്യാർത്ഥികൾ യോഗ്യത നേടി രണ്ടാംവർഷ അധ്യാപക വിദ്യാർത്ഥികളായ ആദർശ്, നയൻതാര, രേഷ്മ, മേഘ.വി മേഘ.ബി.ആർ എന്നിവരാണ് യോഗ്യത നേടിയത്.ഇതോടെ രണ്ടാംവർഷ അധ്യാപക വിദ്യാർത്ഥികൾക്കിടയിൽ k.tet യോഗ്യത നേടിയവരുടെ എണ്ണം 14 ആയി ഉയർന്നു. ഇത് വളരെ മികച്ച ഒരു റിസൾട്ട് ആണ് എന്നാണ് പ്രിൻസിപ്പലും അധ്യാപകരും പറഞ്ഞത്.ജയികളെ അധ്യാപകർ അഭിനന്ദിച്ചു. സംസ്ഥാനതലത്തിൽ 11.92 ശതമാനമാണ് വിജയം. അടുത്ത യോഗ്യത പരീക്ഷ ഫെബ്രുവരി,മാർച്ച് മാസങ്ങളിൽ നടക്കുമെന്ന് അധികൃതർ അറിയിച്ചു.
കൊട്ടാരക്കര :2019-2020 വർഷത്തെ ജില്ലാതല TTI/PPTI കലോത്സവത്തിൽ 94 പോയിന്റുകളോടെ ആതിഥേയാരായ ഡയറ്റ്, കൊല്ലം. ഓവറോൾ നേടി. 94 പോയിന്റ് നേടിയ കാരാളികോണം TTI, ഡയറ്റിനൊപ്പം ഒന്നാംസ്ഥാനം പങ്കിട്ടു. CFTTI കൊട്ടിയം SMTTI കരുനാഗപ്പള്ളി ഇവർ 92 പോയിന്റുകളോടെ രണ്ടാംസ്ഥാനം പങ്കിട്ടു. തുടക്കത്തിൽ പോയിന്റ് നിലയിൽ ഡയറ്റ് പിന്നിലായിരുന്നുവെങ്കിലും, പിന്നീടു നടന്ന പദ്യം ചൊല്ലൽ, പ്രഭാഷണം, ലളിതഗാനം, സംഘഗാനം എന്നിവയാണ് നിർണായകമായത്. മത്സര ഫലങ്ങൾ ഉപന്യാസരചന : സമയ. ജെ -രണ്ടാംസ്ഥാനം ലളിതഗാനം :അശ്വതി. S. മുരളി -രണ്ടാംസ്ഥാനം സംഘഗാനം :ഗൗരി. S. S & ടീം-രണ്ടാംസ്ഥാനം പദ്യപാരായണം :ഗൗരി. S. S-രണ്ടാംസ്ഥാനം പ്രഭാഷണം :അനുഗ്രഹമേരി ബിജു - മൂന്നാംസ്ഥാനം

Comments
Post a Comment