Skip to main content

പുതുമയുണർത്തി ഡയറ്റ് പ്രവേശനോത്സവം..

പ്രവേശനോത്സവയോഗം ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ.പി.ബാബുക്കുട്ടന്‍ സാര്‍ ഉദ്ഘാടനം ചെയ്യുന്നു

ഡയറ്റിലെ  2018 - 2019 അദ്ധ്യായനവർഷത്തിലെ ഒന്നാം വർഷ അധ്യാപകവിദ്യാർത്ഥികളെ സ്വാഗതം ചെയ്തുണ്ട് ഡയറ്റ് അംഗങ്ങൾ പ്രവേശനോത്സവം അതിഗംഭീരമാക്കി. അധ്യാപക ലോകത്തേക്ക് പ്രവേശിച്ചവരെ  വ്യത്യസ്തങ്ങളായ അക്കാദമിക പരിപാടികളാലാണ് എതിരേറ്റത്.ബഹു ഡയറ്റ് പ്രിൻസിപ്പൽ ഡോ. പി. ബാബു കുട്ടൻ, വിദ്യാഭ്യാസ പ്രവർത്തകനും ,മുൻ ഡയറ്റ് പ്രിൻസിപ്പൽ ബി.കെ രാജഗോപാലൻ നായർ ,പി.എസ് റ്റി.ഇ  ഹെഡ് ആനയടി പ്രസാദ് എന്നിവർ പങ്കെടുത്ത പരിപാടിക്ക് നേതൃത്വം നൽകിയത് രണ്ടാം വർഷ അധ്യാപക വിദ്യാർത്ഥികളാണ്.
റിട്ടേർഡ് ഡയറ്റ് പ്രിൻസിപ്പിൾ ബി കെ രാജഗോപാലൻ  സാറിനെ പൊന്നാട അണിയിച്ച് ആദരിക്കുന്നു.

ഡയറ്റ് പ്രിൻസിപ്പാൾ  ബാബുക്കുട്ടൻ സർ ഏവർക്കും സ്വാഗതം പറഞ്ഞു...
വിശിഷ്ടാഥിതി  റിട്ടേർഡ് ഡയറ്റ് പ്രിൻസിപ്പിൾ ബി കെ രാജഗോപാലൻ  സർ കഴിഞ്ഞുപോയ അധ്യാപനകാലയളവിലെ അനുഭവങ്ങൾ പങ്കുവച്ച് സദസിനെ ഉണർത്തി... ഈ വർഷത്തെ ഡി എൽ എഡ്  കോഴ്സിന് കുട്ടികളുടെ തള്ളികയറ്റം തീർച്ചയായും അധ്യാപകമേഖലയുടെ പുരോഗതി ചൂണ്ടി  കാണിക്കുന്നു.ഭാവി തലമുറ നിങ്ങളുടെ കൈകളിൽ സുരക്ഷിതം ആകണം എന്ന് അദ്ദേഹംകൂട്ടിച്ചേർത്തു.
കൊളാഷ് പ്രകാശനം

ഇത്തരത്തിൽ ഗംഭീരമായൊരു പ്രവേശനോത്സവം ഡയറ്റിന്റെ ചരിത്രത്തിൽ ആദ്യമായെന്ന് പ്രിൻസിപ്പാൾ ഊന്നിപറഞ്ഞു...  രണ്ടാം വർഷ അധ്യാപക വിദ്യാർത്ഥികളുടെ അനുഭവങ്ങൾ,നാടകം , ഷോട്ട് ഫിലിം പ്രദർശനം,ഭരതനാട്യം,കൊളാഷ് പ്രദർശനം തുടങ്ങിയ വ്യത്യസ്ത പരിപാടികൾ നടത്തി പ്രവേശനോത്സവം മികവുറ്റതാക്കാൻ ഡയറ്റിനു സാധിച്ചു...
ക്യാമ്പസ് പത്രം പ്രകാശനം

 ഡയറ്റിലെ രണ്ടാം വർഷ വിദ്യാർത്ഥികൾ തയ്യാറാക്കിയ ക്യാമ്പസ് പത്രം പി.എസ്.റ്റി.ഇ സീനിയർ ലക്ചറർ ഇൻ ചാർജ് ശ്രീ എൻ പ്രസാദ് പ്രകാശനം ചെയ്തു.

വിദ്യാഭ്യാസത്തിന്റെ മഹത്വങ്ങൾ ആലേഖനം ചെയ്ത ബാഡ്ജുകൾ അണിഞ്ഞ് കുരുത്തോല കൊണ്ട് നിർമിച്ച പൂക്കളും നൽകി ആണ് മുതിർന്ന അധ്യാപക വിദ്യാർത്ഥികൾ പുതിയ കുട്ടികളെ സ്വീകരിച്ചത്.
ആദര്‍ശ് ഒ എസ് നന്ദി രേഖപ്പെടുത്തുന്നു

യോഗത്തിൽ രണ്ടാം വർഷ അധ്യാപക വിദ്യാർത്ഥി ആദർശ് നന്ദി രേഖപ്പെടുത്തി

പ്രവേശനോത്സവം ചിത്രങ്ങളിലൂടെ

ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ നിറഞ്ഞ സദസ്സ്


അതുല്യതുളസിയുടെ നൃത്താവിഷ്കാരം

എച്ച് ഒ ഡി പ്രസാദ് സാര്‍ സംസാരിക്കുന്നു

അധ്യാപക വിദ്യാര്‍ത്ഥി ആര്‍ഷ സംസാരിക്കുന്നു

ശിവേന്ദു തന്റെ അനുഭവങ്ങള്‍ പങ്കുവെക്കുന്നു



ചിത്ര പ്രകാശനം

ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി തന്റെ അഭിപ്രായങ്ങള്‍ അവതരിപ്പിക്കുന്നു.

പത്രത്തിന്റെ ഡിജിറ്റല്‍ പ്രസന്റേഷന്‍
ഹൃസ്വചിത്രം പ്രദര്‍ശനം

രേഷ്മയുടെ ഗാനാലാപനം


സോഷ്യല്‍ സയന്‍സ് മാഗസിന്‍ പ്രകാശനം


കൊളാഷ്
നയന്‍താരയുടെ ഗാനാലാപനം

മധുര വിതരണം


Comments




  1. Nannaaayi...Pravesanolsavam gambheeramaayi......

    ReplyDelete
  2. ഈ പുതുമകൾ ഇനിയുമുണ്ടാകട്ടെ. പതിനാല് വർഷങ്ങൾക്ക് അപ്പുറത്തേക്ക് പോകാൻ ഈ വാർത്തയിലുടെ കഴിഞ്ഞു. മധുര മനോഹരമായ ഡയറ്റ് ഓർമ്മകൾ..... പ്രസാദ് സർ, രാജഗോപാൽ സർ, ബാബുക്കുട്ടൻ സർ😍😍

    ReplyDelete
  3. happy to see all teachers again

    ReplyDelete
  4. remebering the days ......congrats those who are behind these activities and administers of blog.This gave the 15 years back memories.Its my request and advice to the new comers and existing batch...you please utilize the all possible facilities of DIET...u can change in a positive way.yes I realised DIET is such a prestigous and powerful institution.I am an alumni of DIET (2003_2005)batch.I am very proud to say I am an old student of DIET kottarakkara.

    ReplyDelete
  5. ഇപ്പോഴും നിങ്ങള്‍ ഡയറ്റിനെ ഓര്‍മ്മിക്കുന്നു എന്നറിയാന്‍ കഴിഞ്ഞതില്‍ സന്തോഷം
    ഡയറ്റിലെ അനുഭവങ്ങള്‍ മറ്റുള്ളവരിലേക്ക് എത്തിക്കുക എന്ന ഉദ്ദ്യേശത്തോടുകൂടിയാണ് അധ്യാപകരുടെ സഹായത്തോടെ ഈ ബ്ലോഗ് തയ്യാറാക്കിയത്.

    ReplyDelete

Post a Comment

Popular posts from this blog

ജില്ലാ കലോത്സവത്തിൽ തിളങ്ങി ആതിഥേയരായ ഡയറ്റ്

കൊട്ടാരക്കര :2019-2020 വർഷത്തെ ജില്ലാതല TTI/PPTI കലോത്സവത്തിൽ 94 പോയിന്റുകളോടെ ആതിഥേയാരായ ഡയറ്റ്, കൊല്ലം. ഓവറോൾ നേടി. 94 പോയിന്റ് നേടിയ കാരാളികോണം TTI, ഡയറ്റിനൊപ്പം ഒന്നാംസ്ഥാനം പങ്കിട്ടു. CFTTI കൊട്ടിയം SMTTI കരുനാഗപ്പള്ളി ഇവർ 92 പോയിന്റുകളോടെ രണ്ടാംസ്ഥാനം പങ്കിട്ടു. തുടക്കത്തിൽ പോയിന്റ് നിലയിൽ ഡയറ്റ് പിന്നിലായിരുന്നുവെങ്കിലും, പിന്നീടു നടന്ന പദ്യം ചൊല്ലൽ, പ്രഭാഷണം, ലളിതഗാനം, സംഘഗാനം എന്നിവയാണ് നിർണായകമായത്. മത്സര ഫലങ്ങൾ ഉപന്യാസരചന : സമയ. ജെ -രണ്ടാംസ്ഥാനം ലളിതഗാനം       :അശ്വതി. S. മുരളി -രണ്ടാംസ്ഥാനം സംഘഗാനം      :ഗൗരി. S. S & ടീം-രണ്ടാംസ്ഥാനം പദ്യപാരായണം       :ഗൗരി. S. S-രണ്ടാംസ്ഥാനം  പ്രഭാഷണം               :അനുഗ്രഹമേരി ബിജു - മൂന്നാംസ്ഥാനം 

ഡയറ്റിലേക്ക് പുതിയകൂട്ടുകാർ

കൊട്ടാരക്കര :2019-20 അധ്യായന വർഷത്തെ D. El. Ed വിദ്യാർത്ഥികളുടെ പ്രേവേശനോത്സവം 12/7/2019 ന് നടന്നു. പുതിയ കൂട്ടുകാരെ സ്വഗതം ചെയ്തുകൊണ്ട് രണ്ടാം വർഷ അധ്യാപക വിദ്യാർത്ഥികൾ വിവിധ പരിപാടികളാണ് ഒരുക്കിയത്.പ്രേവേശനോത്സവത്തോടനുബ ന്ധിച്ചു നടന്ന സമ്മേളനം ഡയറ്റ് പ്രിൻസിപ്പൽ ബി. ലീലാകൃഷ്ണൻ സാർ ഉദ്‌ഘടനം ചെയ്യ്തു. മിനിടീച്ചർ, ഗീതടീച്ചർ, കബീർ സാർ, ഗോപൻസാർ  തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ അറിയിച്ചു.  രണ്ടാം വർഷ അധ്യാപക വിദ്യാർത്ഥികൾ അവരുടെ അനുഭവങ്ങളും, പുതിയ കൂട്ടുകാർ അവരുടെ പ്രതീക്ഷകളും പങ്കുവയ്ച്ചു.                       രണ്ടാം വർഷ അധ്യാപക വിദ്യാർത്ഥികളുടെ പതിപ്പായ "വാതായനം "ചടങ്ങിൽ പ്രകാശനം ചെയ്യ്തു. ബഷീറിന്റെ "പൂവമ്പഴം "എന്ന ചെറുകഥയുടെ  ആവിഷ്ക്കാരവും നടന്നു. മെഴുകുതിരി വെളിച്ചവുമായി അധ്യാപന ലോകത്തേക്ക് അവർ കടന്നുകയറി.

ഡയറ്റിലെ വായനാദിനാചരണം

കൊട്ടാരക്കര:ഗ്രന്ഥശാല  പ്രസ്ഥാനത്തിന് കരുത്തു പകർന്ന പി. എൻ പണിക്കരുടെ ചരമ ദിനമായ ജൂൺ 19ന് കൊട്ടാരക്കര ഡയറ്റിലും വായനാദിനാചരണം വർണ്ണ ശബളമായി  കൊണ്ടാടി. ഡയറ്റ് പ്രിൻസിപ്പൽ ശ്രീ. ലീലാകൃഷ്ണൻ സാർ ചടങ്ങ്  ഔദ്യോഗികമായി ഉദ്‌ഘടനം ചെയിതു. എല്ലാവരും ചേർന്ന് മൺ ചെരാത്  തെളിയിച്ചു. മിനിടീച്ചർ വായനയുമായി ബന്ധപ്പെട്ട അക്ഷര ശ്ലോകം ചൊല്ലി. ബിന്ദുടീച്ചർ വായനാദിന പ്രതിജ്ഞചൊല്ലിത്തന്നു.                              തുടർന്ന് നടന്ന പത്രപാരായണ മത്സരത്തിൽ അനുഗ്രഹ, ബിൻസു, മഹിത എന്നിവർ യഥാക്രമം 1, 2, 3 സ്‌ഥാനങ്ങൾ കരസ്‌ഥമാക്കി. Can vasil  രചനാ വിസ്മയം തീർത്ത്  ഉദ്‌ഘടനം ചെയ്തത് ഗീത ടീച്ചറാണ്. വായനാദിനാചരണത്തിന്റെ ഭാഗമായി 20/6/2019ന് "വർത്തമാനകാല സമൂഹത്തിൽ വായനയുടെ പ്രാധാന്യം "എന്ന വിഷയത്തിൽ പാനൽചർച്ച നടന്നു. ബഷിറിന്റെ "പൂവമ്പഴം "എന്ന ചെറുകഥയുടെ ദൃശ്യാവിഷ്‌കാരം ഏറെ ശ്രദ്ധനേടി. m