പ്രവേശനോത്സവയോഗം ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ.പി.ബാബുക്കുട്ടന്‍ സാര്‍ ഉദ്ഘാടനം ചെയ്യുന്നു
ഡയറ്റിലെ 2018 - 2019 അദ്ധ്യായനവർഷത്തിലെ ഒന്നാം വർഷ അധ്യാപകവിദ്യാർത്ഥികളെ സ്വാഗതം ചെയ്തുണ്ട് ഡയറ്റ് അംഗങ്ങൾ പ്രവേശനോത്സവം അതിഗംഭീരമാക്കി. അധ്യാപക ലോകത്തേക്ക് പ്രവേശിച്ചവരെ വ്യത്യസ്തങ്ങളായ അക്കാദമിക പരിപാടികളാലാണ് എതിരേറ്റത്.ബഹു ഡയറ്റ് പ്രിൻസിപ്പൽ ഡോ. പി. ബാബു കുട്ടൻ, വിദ്യാഭ്യാസ പ്രവർത്തകനും ,മുൻ ഡയറ്റ് പ്രിൻസിപ്പൽ ബി.കെ രാജഗോപാലൻ നായർ ,പി.എസ് റ്റി.ഇ ഹെഡ് ആനയടി പ്രസാദ് എന്നിവർ പങ്കെടുത്ത പരിപാടിക്ക് നേതൃത്വം നൽകിയത് രണ്ടാം വർഷ അധ്യാപക വിദ്യാർത്ഥികളാണ്.
റിട്ടേർഡ് ഡയറ്റ് പ്രിൻസിപ്പിൾ ബി കെ രാജഗോപാലൻ സാറിനെ പൊന്നാട അണിയിച്ച് ആദരിക്കുന്നു.
ഡയറ്റ് പ്രിൻസിപ്പാൾ ബാബുക്കുട്ടൻ സർ ഏവർക്കും സ്വാഗതം പറഞ്ഞു...
വിശിഷ്ടാഥിതി റിട്ടേർഡ് ഡയറ്റ് പ്രിൻസിപ്പിൾ ബി കെ രാജഗോപാലൻ സർ കഴിഞ്ഞുപോയ അധ്യാപനകാലയളവിലെ അനുഭവങ്ങൾ പങ്കുവച്ച് സദസിനെ ഉണർത്തി... ഈ വർഷത്തെ ഡി എൽ എഡ് കോഴ്സിന് കുട്ടികളുടെ തള്ളികയറ്റം തീർച്ചയായും അധ്യാപകമേഖലയുടെ പുരോഗതി ചൂണ്ടി കാണിക്കുന്നു.ഭാവി തലമുറ നിങ്ങളുടെ കൈകളിൽ സുരക്ഷിതം ആകണം എന്ന് അദ്ദേഹംകൂട്ടിച്ചേർത്തു.
കൊളാഷ് പ്രകാശനം
ഇത്തരത്തിൽ ഗംഭീരമായൊരു പ്രവേശനോത്സവം ഡയറ്റിന്റെ ചരിത്രത്തിൽ ആദ്യമായെന്ന് പ്രിൻസിപ്പാൾ ഊന്നിപറഞ്ഞു... രണ്ടാം വർഷ അധ്യാപക വിദ്യാർത്ഥികളുടെ അനുഭവങ്ങൾ,നാടകം , ഷോട്ട് ഫിലിം പ്രദർശനം,ഭരതനാട്യം,കൊളാഷ് പ്രദർശനം തുടങ്ങിയ വ്യത്യസ്ത പരിപാടികൾ നടത്തി പ്രവേശനോത്സവം മികവുറ്റതാക്കാൻ ഡയറ്റിനു സാധിച്ചു...
ക്യാമ്പസ് പത്രം പ്രകാശനം
ഡയറ്റിലെ രണ്ടാം വർഷ വിദ്യാർത്ഥികൾ തയ്യാറാക്കിയ ക്യാമ്പസ് പത്രം പി.എസ്.റ്റി.ഇ സീനിയർ ലക്ചറർ ഇൻ ചാർജ് ശ്രീ എൻ പ്രസാദ് പ്രകാശനം ചെയ്തു.
വിദ്യാഭ്യാസത്തിന്റെ മഹത്വങ്ങൾ ആലേഖനം ചെയ്ത ബാഡ്ജുകൾ അണിഞ്ഞ് കുരുത്തോല കൊണ്ട് നിർമിച്ച പൂക്കളും നൽകി ആണ് മുതിർന്ന അധ്യാപക വിദ്യാർത്ഥികൾ പുതിയ കുട്ടികളെ സ്വീകരിച്ചത്.
ആദര്‍ശ് ഒ എസ് നന്ദി രേഖപ്പെടുത്തുന്നു
യോഗത്തിൽ രണ്ടാം വർഷ അധ്യാപക വിദ്യാർത്ഥി ആദർശ് നന്ദി രേഖപ്പെടുത്തി
പ്രവേശനോത്സവം ചിത്രങ്ങളിലൂടെ
ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ നിറഞ്ഞ സദസ്സ്
അതുല്യതുളസിയുടെ നൃത്താവിഷ്കാരം
എച്ച് ഒ ഡി പ്രസാദ് സാര്‍ സംസാരിക്കുന്നു
അധ്യാപക വിദ്യാര്‍ത്ഥി ആര്‍ഷ സംസാരിക്കുന്നു
ശിവേന്ദു തന്റെ അനുഭവങ്ങള്‍ പങ്കുവെക്കുന്നു
ചിത്ര പ്രകാശനം
ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി തന്റെ അഭിപ്രായങ്ങള്‍ അവതരിപ്പിക്കുന്നു.
പത്രത്തിന്റെ ഡിജിറ്റല്‍ പ്രസന്റേഷന്‍
ഹൃസ്വചിത്രം പ്രദര്‍ശനം
രേഷ്മയുടെ ഗാനാലാപനം
സോഷ്യല്‍ സയന്‍സ് മാഗസിന്‍ പ്രകാശനം
കൊളാഷ്
നയന്‍താരയുടെ ഗാനാലാപനം
മധുര വിതരണം




















ReplyDeleteNannaaayi...Pravesanolsavam gambheeramaayi......
ഈ പുതുമകൾ ഇനിയുമുണ്ടാകട്ടെ. പതിനാല് വർഷങ്ങൾക്ക് അപ്പുറത്തേക്ക് പോകാൻ ഈ വാർത്തയിലുടെ കഴിഞ്ഞു. മധുര മനോഹരമായ ഡയറ്റ് ഓർമ്മകൾ..... പ്രസാദ് സർ, രാജഗോപാൽ സർ, ബാബുക്കുട്ടൻ സർ😍😍
ReplyDeletehappy to see all teachers again
ReplyDeleteremebering the days ......congrats those who are behind these activities and administers of blog.This gave the 15 years back memories.Its my request and advice to the new comers and existing batch...you please utilize the all possible facilities of DIET...u can change in a positive way.yes I realised DIET is such a prestigous and powerful institution.I am an alumni of DIET (2003_2005)batch.I am very proud to say I am an old student of DIET kottarakkara.
ReplyDeleteഇപ്പോഴും നിങ്ങള്‍ ഡയറ്റിനെ ഓര്‍മ്മിക്കുന്നു എന്നറിയാന്‍ കഴിഞ്ഞതില്‍ സന്തോഷം
ReplyDeleteഡയറ്റിലെ അനുഭവങ്ങള്‍ മറ്റുള്ളവരിലേക്ക് എത്തിക്കുക എന്ന ഉദ്ദ്യേശത്തോടുകൂടിയാണ് അധ്യാപകരുടെ സഹായത്തോടെ ഈ ബ്ലോഗ് തയ്യാറാക്കിയത്.