Skip to main content

നിറക്കൂട്ട് സഹവാസക്യാമ്പ്

ഇഷ്ടമായിരുന്നില്ല ആദ്യമൊന്നും... ഇഷ്ടക്കേട് തോന്നിയത് സമയക്കുറവുകളോടും നാല് മതിലുകൾക്കകത്തുള്ള ഒതുങ്ങികൂടലുകളോടും മാത്രമായിരുന്നു...
ഓരോ ദിവസം കൂടും തോറും എന്നിൽ കൂടിവന്ന ഉത്തരവാദിത്വമില്ലായ്മയോട് ശക്തമായി പ്രതികരിച്ച കൂട്ടുകാരോട് ഞാൻ നന്ദി പറയുന്നു... എവിടെയോ നഷ്ടപ്പെടുത്തി കളഞ്ഞ ആത്മവിശ്വാസത്തെ എനിക്ക് തിരിച്ചുതന്ന ഈ ക്യാമ്പിന് എന്റെ ജീവിതത്തിൽ ഉള്ള സ്ഥാനം വളരെ വലുതാണ്... ഒരു പക്ഷെ മറ്റൊരാൾക്കും അതിന്റെ വലിപ്പം മനസ്സിലാക്കാൻ കഴിഞ്ഞന്നു വരില്ല...
ആദ്യ രണ്ടു ദിനങ്ങൾ തള്ളിനീക്കാൻ വളരെ പാടുപെട്ടിരുന്നു.. ആൺകുട്ടികൾ പെൺകുട്ടികളുടെ കുറ്റങ്ങള്‍ കണ്ടെത്തി പാർലമെന്റിൽ പറയുന്നതിനായി ആദ്യം തന്നെ സ്പെഷ്യൽ കാമറകൾ കണ്ണുകളിൽ ഫിറ്റ് ചെയ്തിരുന്നു..മിക്ക പാർലമെന്റുകളിലും അവരുടെ പ്രധാന ഇര നിർഭാഗ്യവശാൽ ഞാനായി തീർന്നു.. പക്ഷെ ഓരോ പ്രഭാതവും പൊട്ടിവിടരുമ്പോഴേക്കും ഇന്നലെ പറഞ്ഞതും പരിഹസിച്ചതും ഞങ്ങൾ അപ്പാടെ വിട്ടുപോകുമായിരുന്നു..എന്തുകൊണ്ടാണ് അതൊന്നും മനസ്സിൽ വച്ചുനടക്കാൻ കഴിയാഞ്ഞത്...ഒരുമിച്ചുള്ള താമസം ആഹാരം മറ്റു പ്രവർത്തനങ്ങൾ ഇവയൊക്കെകൂടി ആയപ്പോൾ എന്തുകൊണ്ടോ ഞങ്ങളെല്ലാവരും ഒരു കുടുംബമാണെന്ന് എനിക്ക് തോന്നി തുടങ്ങി..നീണ്ട പതിനഞ്ചു ദിവസങ്ങളിൽ ഒരാളോട് പോലും മുഖം കറുപ്പിക്കാനോ ഉറക്കെ സംസാരിക്കാനോ കഴിഞ്ഞിട്ടില്ല..എപ്പോഴൊക്കയോ ഇരുന്ന് വിങ്ങികരഞ്ഞപ്പോഴൊക്കയും എന്റെ അധ്യാപകർ ഒപ്പമിരുന്ന് ആശ്വസിപ്പിച്ചിട്ടുണ്ട്.. ബിന്ദു ടീച്ചറുടെയും മിനിടീച്ചറുടെയും സാമിപ്യം ഓരോ നിമിഷവും അമ്മയുടെ കുറവ് നികത്തുന്ന തരത്തിലായിരുന്നു... ഒരു നിഴലുപോലെ ഓരോ പെൺകുട്ടികൾക്കുമൊപ്പം സുരക്ഷിതവലയം തീർത്ത് ഒപ്പം നിന്ന സാജിടീച്ചറെ കുറിച്ച് പറയാൻ വാക്കുകൾ കിട്ടുന്നില്ല...
പ്രസാദ് സർ, സന്തോഷ് സർ, ദിലീപ് സർ, അജി സർ, ഗോപൻ സർ , സബീന ടീച്ചർ എന്നിവർ ഞങ്ങളോട് കാണിച്ച സ്നേഹത്തിന് എത്ര നന്ദി പറഞ്ഞാലും മതിവരില്ല...
കൂടെയുള്ള കൂട്ടുകാർ പലരും വലിയൊരു പാഠപുസ്തകമായിരുന്നു... ക്ളാസ്സിൽ കാണുന്ന ചിരിച്ച മുഖങ്ങളിൽ പലതും ക്യാമ്പിൽ തികച്ചും വിപരീതമായ പെരുമാറ്റങ്ങൾ കാഴ്ചവയ്ച്ചപ്പോൾ ക്ളാസ്സിലെ ഗൗരവക്കാരായ പലരും വെറും സാധുക്കളാണെന്ന് മനസ്സിലായി...
ക്യാമ്പ് അനുഭവം
 തയ്യാറാക്കിയത് - മേഘ വി

a

Comments

Popular posts from this blog

ഡയറ്റിലെ വായനാദിനാചരണം

കൊട്ടാരക്കര:ഗ്രന്ഥശാല  പ്രസ്ഥാനത്തിന് കരുത്തു പകർന്ന പി. എൻ പണിക്കരുടെ ചരമ ദിനമായ ജൂൺ 19ന് കൊട്ടാരക്കര ഡയറ്റിലും വായനാദിനാചരണം വർണ്ണ ശബളമായി  കൊണ്ടാടി. ഡയറ്റ് പ്രിൻസിപ്പൽ ശ്രീ. ലീലാകൃഷ്ണൻ സാർ ചടങ്ങ്  ഔദ്യോഗികമായി ഉദ്‌ഘടനം ചെയിതു. എല്ലാവരും ചേർന്ന് മൺ ചെരാത്  തെളിയിച്ചു. മിനിടീച്ചർ വായനയുമായി ബന്ധപ്പെട്ട അക്ഷര ശ്ലോകം ചൊല്ലി. ബിന്ദുടീച്ചർ വായനാദിന പ്രതിജ്ഞചൊല്ലിത്തന്നു.                              തുടർന്ന് നടന്ന പത്രപാരായണ മത്സരത്തിൽ അനുഗ്രഹ, ബിൻസു, മഹിത എന്നിവർ യഥാക്രമം 1, 2, 3 സ്‌ഥാനങ്ങൾ കരസ്‌ഥമാക്കി. Can vasil  രചനാ വിസ്മയം തീർത്ത്  ഉദ്‌ഘടനം ചെയ്തത് ഗീത ടീച്ചറാണ്. വായനാദിനാചരണത്തിന്റെ ഭാഗമായി 20/6/2019ന് "വർത്തമാനകാല സമൂഹത്തിൽ വായനയുടെ പ്രാധാന്യം "എന്ന വിഷയത്തിൽ പാനൽചർച്ച നടന്നു. ബഷിറിന്റെ "പൂവമ്പഴം "എന്ന ചെറുകഥയുടെ ദൃശ്യാവിഷ്‌കാരം ഏറെ ശ്രദ്ധനേടി. m

ഡി എഡ് അധ്യാപക വിദ്യാര്‍ത്ഥികളുടെ Teaching Practice ന് തുടക്കമായി

കൊട്ടാരക്കര ഡയറ്റിലെ അവസാനവർഷ D E d അധ്യാപകവിദ്യാർത്ഥികളുടെ ടീച്ചിങ് പ്രാക്ടിസിന് തുടക്കമായി . മികച്ച പ്രതികരണമാണ് ഓരോ വിദ്യാലയങ്ങളിൽ നിന്നും ലഭിച്ചത് . ഇളമ്പള്ളൂർ സ്കൂളിലെ വിദ്യാർഥികൾ നടത്തിയ ഹിന്ദി അസംബ്ലി അധ്യാപക വിദ്യാർത്ഥികൾക്ക് വ്യത്യസ്തമായ അനുഭവമായി . സുരിലി ഹിന്ദി പ്രോഗ്രാം എന്നാണ് ഇതിന് നൽകിയിരിക്കുന്ന പേര് . ഇളമ്പള്ളൂർ പഞ്ചായത്ത് വക furniture, periodic table, തുടങ്ങിയവ ഈ അസംബ്ലിയിൽ വിതരണം ചെയ്തു.  ലൈബ്രറിയിൽ വായനക്കാരുടെ എണ്ണക്കൂടുതലാണ് DVUPS  Neduvathoor ലെ അധ്യാപക വിദ്യാർത്ഥികളെ അത്ഭുതപ്പെടുത്തിയത് .  Lp മുതൽ up വരെയുള്ള കുട്ടികൾക്ക് തുല്യപരിഗണനയിലുള്ള ക്രമീകരണങ്ങലാണ് അവർക്ക് ലൈബ്രറിയിൽ കാണാൻ കഴിഞ്ഞത് . കുളക്കട സ്കൂളിലെ ക്ലാസ് PTA അധ്യാപക വിദ്യാർത്ഥികൾക്ക് വ്യത്യസ്തമായ അനുഭവമായി . വിദ്യാർത്ഥികളിൽ നിന്നും ബഹുമാനം പിടിച്ചുപറ്റാൻ ഇന്‍ഷര്‍ട്ട്  ചെയ്താണ് ശ്രീഹരി സ്കൂളിലെത്തിയത് . സ്കൂൾ ഹൈടെക് ആയതിനാൽ പൂർണ്ണമായും ICT അധിഷ്ടിതമായ ക്ലാസ്സാണ് പടിഞ്ഞാറ്റിങ്കര സ്കൂളിലെ അധ്യാപക വിദ്യാർത്ഥികൾ നയിച്ചത് . മറ...

ജില്ലാ കലോത്സവത്തിൽ തിളങ്ങി ആതിഥേയരായ ഡയറ്റ്

കൊട്ടാരക്കര :2019-2020 വർഷത്തെ ജില്ലാതല TTI/PPTI കലോത്സവത്തിൽ 94 പോയിന്റുകളോടെ ആതിഥേയാരായ ഡയറ്റ്, കൊല്ലം. ഓവറോൾ നേടി. 94 പോയിന്റ് നേടിയ കാരാളികോണം TTI, ഡയറ്റിനൊപ്പം ഒന്നാംസ്ഥാനം പങ്കിട്ടു. CFTTI കൊട്ടിയം SMTTI കരുനാഗപ്പള്ളി ഇവർ 92 പോയിന്റുകളോടെ രണ്ടാംസ്ഥാനം പങ്കിട്ടു. തുടക്കത്തിൽ പോയിന്റ് നിലയിൽ ഡയറ്റ് പിന്നിലായിരുന്നുവെങ്കിലും, പിന്നീടു നടന്ന പദ്യം ചൊല്ലൽ, പ്രഭാഷണം, ലളിതഗാനം, സംഘഗാനം എന്നിവയാണ് നിർണായകമായത്. മത്സര ഫലങ്ങൾ ഉപന്യാസരചന : സമയ. ജെ -രണ്ടാംസ്ഥാനം ലളിതഗാനം       :അശ്വതി. S. മുരളി -രണ്ടാംസ്ഥാനം സംഘഗാനം      :ഗൗരി. S. S & ടീം-രണ്ടാംസ്ഥാനം പദ്യപാരായണം       :ഗൗരി. S. S-രണ്ടാംസ്ഥാനം  പ്രഭാഷണം               :അനുഗ്രഹമേരി ബിജു - മൂന്നാംസ്ഥാനം