അധ്യാപകരില്‍ നിന്നുള്ള പ്രചോദനത്തിലൂടെ അധ്യാപനത്തിലേക്ക് എത്തപ്പെട്ടവ്യക്തിയാണ് ഡോ. പി. ബാബുക്കുട്ടന്‍ സര്‍.
ഇന്നത്തെക്കാലത്തെ അധ്യാപകരോടുള്ള കുട്ടികളുടെ സമീപനം തികച്ചും പരിതാപകരമാണ്. അധ്യാപകര്‍ക്കെതിരെ ഉറക്കെ സംസാരിക്കുകയും പ്രതിഷേധങ്ങള്‍ നടത്തുകയും ചെയ്യുന്ന ഒരു സമൂഹത്തിന്റെ ഭാഗമാണ് നമ്മള്‍ എന്നിരിക്കിലും ബാബുക്കുട്ടന്‍ സര്‍ കുട്ടികളെ അങ്ങേയറ്റം സ്നേഹിക്കുകയും ഒരു നല്ല സമൂഹത്തെ വാര്‍ത്തെടുക്കുന്നതിനായി അക്ഷീണം പ്രയത്നിക്കുകയും ചെയ്ത വ്യക്തിയാണ്.
ഡോ. പി. ബാബുക്കുട്ടന്‍ സര്‍ 06.01.1963 തീയ്യതി ചടയമംഗലം എന്ന സ്ഥലത്ത് ജനിച്ചു. സാമ്പത്തികമായും സാമൂഹികമായും മോശമായ അവസ്ഥയിലായിരുന്നു അദ്ദേഹത്തിന്റെ അച്ഛനും അമ്മയും ജീവിച്ചത്,എന്നിരിക്കിലും വിദ്യാഭ്യാസം കുറവായിട്ടുകൂടി അച്ഛന്‍ മക്കളോടുള്ള കടമ നിര്‍വ്വഹിച്ചു. ഇഷ്ടമനുസരിച്ച് പഠിക്കുവാനും ഇഷ്ടമുള്ളത്ര ഉയരത്തില്‍ എത്തിപ്പെടുവാനും അച്ഛന്‍ വലിയ കൈത്താങ്ങ് തന്നെയാണ് കൊടുത്തത്. അതുകൊണ്ടാകാം 102-ാം വയസ്സിലും അദ്ദേഹത്തിന്റെ അച്ഛന്‍ സുഖസൗകര്യങ്ങളോടുകൂടി ഒപ്പം ജീവിക്കുന്നത്.
അച്ഛനെ മരണം വരെ സംരക്ഷിക്കുക എന്ന കടമ നിര്‍വ്വഹിക്കുന്നതിനായി അദ്ദേഹത്തിന്റെ ഭാര്യ ജോലി വേണ്ടെന്നുവെച്ച് ഒപ്പം നില്‍ക്കുന്നിടത്തോളം നന്മ മറ്റെന്താണ്.
ഡോ പി ബാബുക്കുട്ടന്‍ അവര്‍കളോട് ഇന്റര്‍വ്യൂവിന്റെ ഭാഗമായി ചിലചോദ്യങ്ങള്‍ ചോദിക്കുകയുണ്ടായി,
➢ ഒരധ്യാപകന്‍ എന്ന നിലയില്‍ ഏറ്റവും അധികം സന്തോഷം തോന്നിയ നിമിഷം ഏതാണ് ?
ഞാന്‍ എം എ കഴിഞ്ഞ് അധ്യാപകന്‍ പഠിപ്പിക്കാന്‍ കയറിയത് 1988 ല്‍ മലപ്പുറത്തെ ഒരു പ്രൈമറി സ്കൂളിലാണ്. ഞാന്‍ എന്നും ഒര്‍ക്കുന്നുണ്ട്. പി ജി കാര്‍ക്ക് ട്യൂഷന്‍ എടുത്ത് നടന്ന ഞാന്‍ ഒന്നാം ക്ലാസ്സിലെ അധ്യാപകനായി ചെന്ന ദിനം. എങ്ങനെയാണ് ആ പിഞ്ചുകുഞ്ഞുങ്ങളെ മനസ്സിലാവും വിധം പഠിപ്പിച്ചെടുക്കുകയെന്നത് വലിയൊരു ജോലിതന്നെയായിരുന്നു. എത്രയോതവണ ഓര്‍ക്കാതെ ഞാന്‍ അവരോട് 'സോറി' എന്ന വാക്ക് പറഞ്ഞിരിക്കുന്നു. ആ കുട്ടികള്‍ക്ക് ഇടക്കിടെ ഞാന്‍ ഇങ്ങനെ സോറി പറയുന്നതിന്റെ സാരം മനസ്സിലായിട്ടുകൂടി ഉണ്ടായില്ല ആ പ്രായത്തില്‍.
➢ ജീവിതത്തിലെ വഴിത്തിരിവ് എന്തായിരുന്നു ?
എസ് എസ് എല്‍ സി വരെ ഞാന്‍ ഒരു ആവറേജ് സ്റ്റുഡന്റായിരുന്നു. ടി ടി സി തന്നെയാണ് ജീവിത്തിലെ ടേര്‍ണിംഗ് പോയിന്റ്. മനശ്ശാസ്ത്രം പഠിപ്പിക്കുന്ന എന്റെ അധ്യാപകന്‍ എന്നെ വല്ലാതെ സ്വാധീനിക്കുകയും ഒരധ്യാപകന്‍ ആവണം എന്ന ചിന്ത എന്റെയുള്ളില്‍ ഉറപ്പിക്കുകയും ചെയ്തു. ഒരിക്കലും എനിക്കദ്ദേഹത്തെ മറക്കാനാവില്ല. പിന്നീടങ്ങോട്ടാണ് ഞാനൊരുപാട് വളര്‍ന്നത്.
➢ നേട്ടങ്ങള്‍ എന്തൊക്കെയാണ് ?
എം എ റാങ്ക് ഹോള്‍ഡറാണ്. കേരള യൂണിവേഴസിറ്റിയുടെ സെക്കന്റ് റാങ്ക്, ഞാന്‍ പറഞ്ഞല്ലോ എസ് എസ് എല്‍ സിക്ക് പഠിക്കുമ്പോള്‍ ഇതൊന്നും പ്രതീക്ഷിച്ചിരുന്നില്ല, ടി ടി സി ഒരു വഴിത്തിരിവ് തന്നെയായിരുന്നു.
➢ ഡയറ്റ് ഇനി ഏത് നിലയിലാണ് പുരോഗമിക്കേണ്ടത് ?
ഇപ്പോള്‍ ബി ആര്‍ സി ഉണ്ട്. ട്രൈനേഴ്സ് ഉണ്ട്. പക്ഷേ ഡയറ്റിന് നേരിട്ട് മികച്ച പരിശീലനം ചെയ്യാന്‍ കഴിയുന്നില്ല എന്നത് വലിയ പോരായ്മാണ്. ഈ പ്രശ്നം പരിഹരിക്കുകയാണെങ്കില്‍ വിദ്യാഭ്യാസരംഗത്ത് വലിയമാറ്റം തന്നെ ഉണ്ടാകും. ഡയറ്റ് നേരിട്ട് പരിശീലനം നടത്തി മികച്ച അധ്യാപകരെ വാര്‍ത്തെടുക്കുകയാണ് വേണ്ടത്.
➢ അധ്യാപക മേഖലയില്‍ തിരിച്ചടികള്‍ ഉണ്ടായിട്ടുണ്ടോ ?
വ്യക്തിപരമായി ഉണ്ടായിട്ടില്ല. പൊതുവിദ്യാഭ്യാസം മോശമാണെന്ന പ്രചാരണം വിദ്യാഭ്യാസ രംഗത്ത് വലിയ പ്രശ്ങ്ങല്‍ സൃഷ്ടിച്ചു.
➢ ഇന്നും മറക്കാനാകാത്ത വിദ്യാര്‍ത്ഥികള്‍ ഉണ്ടോ
ഉണ്ട്.വര്‍ഷങ്ങള്‍ക്കു മുന്‍പ് സാമ്പത്തികമായി തകര്‍ന്ന ഒരു പെണ്‍കുട്ടി ഉണ്ടായിരുന്നു. ഒരുപാട് ബുദ്ധിമുട്ടിയാണ് അവള്‍ പഠിച്ചത്. ഒരുക്കലും ഒന്നിനും അവള്‍ തോറ്റു പോയിട്ടില്ല. അവള്‍ ഇപ്പോള്‍ ഉയര്‍ന്ന നിലയില്‍ ജീവിക്കുന്ന ഒരു ഉദ്യോഗസ്ഥയാണ്. ഇന്നും ആ കുട്ടി എന്നെ വിളിച്ച് സംസാരിക്കാറുണ്ട്.
മറക്കാന്‍ കഴിയാത്ത കുട്ടികളെ അത്രത്തോളം നന്മയോ നിഷ്കളങ്കമായ കുസൃതികളോ ഉള്ള കുട്ടികളെ ഇന്ന് കാണാന്‍ കഴിയുന്നില്ല

Comments
Post a Comment