ഡി എഡ് അദ്ധ്യാപക വിദ്യാര്‍ത്ഥികളുടെ സമൂഹസമ്പര്‍ക്ക സഹവാസക്യാമ്പ് നിറക്കൂട്ടിന് തുടക്കമായി. മെയ് 3 ന് രാവിലെ 9:45ന് കുട്ടികള്‍ രൂപകല്‍പ്പനചെയ്ത പതാക ഉയര്‍ത്തി ക്യാമ്പ് ആരംഭിച്ചു. പി.ടി.എ പ്രസിഡന്റ് എം ബിജു അധ്യക്ഷനായ ഉദ്ഘാടന സമ്മേളനത്തില്‍ ക്യാമ്പ് ഡയറക്ടര്‍ എന്‍ പ്രസാദ് സര്‍ സ്വാഗതം ആശംസിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ എം ശിവശങ്കരപ്പിള്ള ക്യാമ്പ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടകന്‍ ഡയറ്റ് അങ്കണത്തില്‍ മരം നട്ട് ജൈവവൈവിധ്യപാര്‍ക്കിന്റെ ഉദ്ഘാടന ക്രമ്മം നിര്‍വ്വഹിക്കുകയും കുട്ടികളുടെ പരിസ്ഥിതി സൗഹൃദമനോഭാവത്തെ അഭിനന്ദിക്കുകയും ചെയ്തു. തുടര്‍ന്ന് ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ.പി.ബാബുക്കുട്ടന്‍ സര്‍ കെ-ടെറ്റ് കരസ്ഥമാക്കിയ കുട്ടികള്‍ക്കുള്ള സമ്മാനദാനം നിര്‍വ്വഹിച്ചു. ക്യാമ്പ് ഓഫീസര്‍ ശ്രീ എസ് ദിലീപ്കുമാര്‍ ക്യാമ്പ് വിശദീകരണം നല്‍കി. ശേഷം ഡയറ്റ് ഫാക്കല്‍റ്റി അംഗങ്ങള്‍ രക്ഷിതാക്കളുടെ പ്രതിനിധി എന്നിവര്‍ ക്യാമ്പിന് ആശംസകള്‍ അറിയിച്ചു. ക്യാമ്പ് ലീഡര്‍ ഫാത്തിമ റെയ്ഹാന നന്ദി അറിയിച്ചു.
കൊട്ടാരക്കര:ഗ്രന്ഥശാല പ്രസ്ഥാനത്തിന് കരുത്തു പകർന്ന പി. എൻ പണിക്കരുടെ ചരമ ദിനമായ ജൂൺ 19ന് കൊട്ടാരക്കര ഡയറ്റിലും വായനാദിനാചരണം വർണ്ണ ശബളമായി കൊണ്ടാടി. ഡയറ്റ് പ്രിൻസിപ്പൽ ശ്രീ. ലീലാകൃഷ്ണൻ സാർ ചടങ്ങ് ഔദ്യോഗികമായി ഉദ്‌ഘടനം ചെയിതു. എല്ലാവരും ചേർന്ന് മൺ ചെരാത് തെളിയിച്ചു. മിനിടീച്ചർ വായനയുമായി ബന്ധപ്പെട്ട അക്ഷര ശ്ലോകം ചൊല്ലി. ബിന്ദുടീച്ചർ വായനാദിന പ്രതിജ്ഞചൊല്ലിത്തന്നു. തുടർന്ന് നടന്ന പത്രപാരായണ മത്സരത്തിൽ അനുഗ്രഹ, ബിൻസു, മഹിത എന്നിവർ യഥാക്രമം 1, 2, 3 സ്‌ഥാനങ്ങൾ കരസ്‌ഥമാക്കി. Can vasil രചനാ വിസ്മയം തീർത്ത് ഉദ്‌ഘടനം ചെയ്തത് ഗീത ടീച്ചറാണ്. വായനാദിനാചരണത്തിന്റെ ഭാഗമായി 20/6/2019ന് "വർത്തമാനകാല സമൂഹത്തിൽ വായനയുടെ പ്രാധാന്യം "എന്ന വിഷയത്തിൽ പാനൽചർച്ച നടന്നു. ബഷിറിന്റെ "പൂവമ്പഴം "എന്ന ചെറുകഥയുടെ ദൃശ്യാവിഷ്‌കാരം ഏറെ ശ്രദ്ധനേടി. m
Comments
Post a Comment