കൊല്ലം കൊട്ടാരക്കര ഡയറ്റിൽ വാർഷിക ആഘോഷവും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പ് സമ്മേളനവും നടന്നു. 27 വർഷം പൂർത്തിയാക്കുന്ന കൊട്ടാരക്കര ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രത്തിൽ ആദ്യമായാണ് വാർഷികാഘോഷം സംഘടിപ്പിക്കുന്നത്.
പിടിഎ പ്രസിഡണ്ടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം സമഗ്ര ശിക്ഷ കേരളം പ്രോജക്ട് ഡയറക്ടർ ശ്രീ ഡോക്ടർ കെ.പി.കുട്ടികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.സീനിയർ ലക്ചറർ ഡോക്ടർ മുഹമ്മദ് കബീർ സ്വാഗതം ആശംസിച്ചു.
വിരമിക്കുന്ന അധ്യാപകരായ ഡയറ്റ് പ്രിൻസിപ്പൽ ഡോക്ടർ P ബാബുക്കുട്ടൻ, മേരി സബീന ഡിക്രൂസ്, സാം ജി ജോൺ, എന്നിവർക്ക് ഉപഹാരവും നൽകി.
പൊതു സമ്മേളനത്തിന് ശേഷം ഡയറ്റിലെ ഒന്നാം വർഷ അധ്യാപക വിദ്യാർത്ഥികളുടെയും രണ്ടാം വർഷ അധ്യാപക വിദ്യാർത്ഥികളുടെയും വിവിധ കലാപരിപാടികൾ നടന്നു, അധ്യാപകർ കൂടി കലാപരിപാടിയിൽ പങ്കു ചേർന്നതോടെ ചടങ്ങുകൾ കൂടുതൽ മികച്ചതായി.
Comments
Post a Comment