F.I.P. യുടെ ഭാഗമായി പഞ്ചാബിലെ ബതിന്തയിലെ ഡിയോണ്‍ ഡയറ്റില്‍ നിന്നുള്ള ആറംഗ സംഘം കൊല്ലം ഡയറ്റ് സന്ദര്‍ശിച്ചു. മറ്റു സംസ്ഥാനങ്ങളിലെ ഡയറ്റുകളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങല്‍ കണ്ടു പഠിക്കുന്നതിനും വിലയിരുത്തുന്നതിനും വേണ്ടിയാണ് ഇവര്‍ സന്ദര്‍ശനം നടത്തിയത്. ഡയറ്റില്‍ എത്തിച്ചേര്‍ന്ന ഇവര്‍ അധ്യാപകരുമായി സംഭാഷണം നടത്തുകയും ഡയറ്റ് പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കുകയും ചെയ്തു.
ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. പി ബാബുക്കുട്ടന്‍ സര്‍ F.I.P. യുടെ ഭാഗമായി ഉത്തരേന്ത്യയില്‍ പോയിരുന്നതിനാല്‍ ഇദ്ദേഹത്തിന്റെ അഭാവത്തിലാണ് കൂടിക്കാഴ്ച നടന്നത്.
അധ്യാപരുമായുള്ള കൂടിക്കാഴ്ച്ചക്കുശേഷം ഇവര്‍ ക്ലാസ്സുകള്‍ നിരീക്ഷിച്ചു. ഡയറ്റിലെ അധ്യാപക വിദ്യാര്‍ത്ഥികളുമായി സംഭാഷണത്തില്‍ ഏര്‍പ്പെട്ടു. വിദ്യാര്‍ത്ഥികള്‍ അവരുടെ അനുഭവങ്ങള്‍ അധ്യാപകരുമായി പങ്കുവെച്ചു. അധ്യാപകര്‍ക്കുവേണ്ടി പലതരത്തിലുള്ള പാട്ടുകള്‍ പാടി.


























Comments
Post a Comment