Skip to main content

ഒരു പുഷ്പം മാത്രമെൻ...... മേക്കിങ് വീഡിയോ റിലീസായി

കൊട്ടാരക്കര : കേരളപാഠാവലി ആറാംതരം പാഠപുസ്തകത്തിലെന്റെ പാലാഴി എന്ന പാഠഭാഗത്തെ ദൃശ്യവൽക്കരിച്ച് കൊണ്ട് തയ്യാറാക്കിയ "ഒരു പുഷ്പം മാത്രമെൻ..." എന്ന് പേരിട്ടിരിക്കുന്ന ഷോർട്ട് ഫിലിമിന്റെ മേക്കിങ് വീഡിയോ റിലീസായി. പ്രശസ്ത ഗായകൻ ബാബുരാജിന്റെ ജീവിതകഥയാണ് ഷോർട്ട് ഫിലിമിന്റെ ഇതിവൃത്തം. കൊട്ടാരക്കര പടിഞ്ഞാറ്റിൻകര സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥികളെ ഉൾപ്പെടുത്തിക്കൊണ്ട് കൊല്ലം ഡയറ്റിലെ രണ്ടാംവർഷ അധ്യാപക വിദ്യാർത്ഥികളാണ് ഷോർട്ട് ഫിലിം നിർമാണം പൂർത്തിയാക്കിയത്. ഡയറ്റിലെ മലയാളം അധ്യാപകൻ ജി എസ് ദിലീപ് കുമാറിന്റെയും, പടിഞ്ഞാറ്റിൻകര സ്കൂളിലെ പ്രഥമാധ്യാപകൻ വേണുകുമാർ ജി യുടെയും പൂർണ സഹകരണത്തോടെയാണ് അധ്യാപക വിദ്യാർത്ഥികൾ ചിത്രീകരണം പൂർത്തിയാക്കിയത്. രണ്ടാംവർഷ അധ്യാപക വിദ്യാർത്ഥികളുടെ അധ്യാപക പരിശീലനത്തിന്റെ ഭാഗമായിട്ടാണ് ചിത്രീകരണം തുടങ്ങിയത്, എന്നാൽ തുടർന്നുള്ള ദിവസങ്ങളിൽ ചിത്രീകരണം വിപുലപ്പെടുത്തുകയും ഇതൊരു റിസോഴ്സ് ആയി മാറ്റുവാനും തീരുമാനിക്കുകയാണ് ഉണ്ടായത്

അഭിനേതാക്കൾ: 
ബാലഗണേഷ്
അഭിനന്ദ്
അൽ-അമീൻ
ഗോകുൽ
ആദി
ദീപക്


ക്യാമറ,സംവിധാനം : 
ആദർശ് (രണ്ടാംവർഷ അധ്യാപക-വിദ്യാർഥി ഡയറ്റ് കൊല്ലം)
എഡിറ്റിങ്, ഛായാഗ്രഹണം: 
അസ്‌ലം (രണ്ടാംവർഷ അധ്യാപക-വിദ്യാർഥി ഡയറ്റ് കൊല്ലം)
കഥ : 
ശിവേന്ദു (രണ്ടാംവർഷ അധ്യാപക-വിദ്യാർത്ഥി ഡയറ്റ് കൊല്ലം)
തിരക്കഥ : 
നിയതി (രണ്ടാംവർഷ അധ്യാപക-വിദ്യാർത്ഥി ഡയറ്റ് കൊല്ലം)
സംഭാഷണം : 
ആർഷ (രണ്ടാംവർഷ അധ്യാപക-വിദ്യാർത്ഥി ഡയറ്റ് കൊല്ലം)

Comments

Popular posts from this blog

ജില്ലാ കലോത്സവത്തിൽ തിളങ്ങി ആതിഥേയരായ ഡയറ്റ്

കൊട്ടാരക്കര :2019-2020 വർഷത്തെ ജില്ലാതല TTI/PPTI കലോത്സവത്തിൽ 94 പോയിന്റുകളോടെ ആതിഥേയാരായ ഡയറ്റ്, കൊല്ലം. ഓവറോൾ നേടി. 94 പോയിന്റ് നേടിയ കാരാളികോണം TTI, ഡയറ്റിനൊപ്പം ഒന്നാംസ്ഥാനം പങ്കിട്ടു. CFTTI കൊട്ടിയം SMTTI കരുനാഗപ്പള്ളി ഇവർ 92 പോയിന്റുകളോടെ രണ്ടാംസ്ഥാനം പങ്കിട്ടു. തുടക്കത്തിൽ പോയിന്റ് നിലയിൽ ഡയറ്റ് പിന്നിലായിരുന്നുവെങ്കിലും, പിന്നീടു നടന്ന പദ്യം ചൊല്ലൽ, പ്രഭാഷണം, ലളിതഗാനം, സംഘഗാനം എന്നിവയാണ് നിർണായകമായത്. മത്സര ഫലങ്ങൾ ഉപന്യാസരചന : സമയ. ജെ -രണ്ടാംസ്ഥാനം ലളിതഗാനം       :അശ്വതി. S. മുരളി -രണ്ടാംസ്ഥാനം സംഘഗാനം      :ഗൗരി. S. S & ടീം-രണ്ടാംസ്ഥാനം പദ്യപാരായണം       :ഗൗരി. S. S-രണ്ടാംസ്ഥാനം  പ്രഭാഷണം               :അനുഗ്രഹമേരി ബിജു - മൂന്നാംസ്ഥാനം 

ഡയറ്റിലേക്ക് പുതിയകൂട്ടുകാർ

കൊട്ടാരക്കര :2019-20 അധ്യായന വർഷത്തെ D. El. Ed വിദ്യാർത്ഥികളുടെ പ്രേവേശനോത്സവം 12/7/2019 ന് നടന്നു. പുതിയ കൂട്ടുകാരെ സ്വഗതം ചെയ്തുകൊണ്ട് രണ്ടാം വർഷ അധ്യാപക വിദ്യാർത്ഥികൾ വിവിധ പരിപാടികളാണ് ഒരുക്കിയത്.പ്രേവേശനോത്സവത്തോടനുബ ന്ധിച്ചു നടന്ന സമ്മേളനം ഡയറ്റ് പ്രിൻസിപ്പൽ ബി. ലീലാകൃഷ്ണൻ സാർ ഉദ്‌ഘടനം ചെയ്യ്തു. മിനിടീച്ചർ, ഗീതടീച്ചർ, കബീർ സാർ, ഗോപൻസാർ  തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ അറിയിച്ചു.  രണ്ടാം വർഷ അധ്യാപക വിദ്യാർത്ഥികൾ അവരുടെ അനുഭവങ്ങളും, പുതിയ കൂട്ടുകാർ അവരുടെ പ്രതീക്ഷകളും പങ്കുവയ്ച്ചു.                       രണ്ടാം വർഷ അധ്യാപക വിദ്യാർത്ഥികളുടെ പതിപ്പായ "വാതായനം "ചടങ്ങിൽ പ്രകാശനം ചെയ്യ്തു. ബഷീറിന്റെ "പൂവമ്പഴം "എന്ന ചെറുകഥയുടെ  ആവിഷ്ക്കാരവും നടന്നു. മെഴുകുതിരി വെളിച്ചവുമായി അധ്യാപന ലോകത്തേക്ക് അവർ കടന്നുകയറി.

ഡയറ്റിലെ വായനാദിനാചരണം

കൊട്ടാരക്കര:ഗ്രന്ഥശാല  പ്രസ്ഥാനത്തിന് കരുത്തു പകർന്ന പി. എൻ പണിക്കരുടെ ചരമ ദിനമായ ജൂൺ 19ന് കൊട്ടാരക്കര ഡയറ്റിലും വായനാദിനാചരണം വർണ്ണ ശബളമായി  കൊണ്ടാടി. ഡയറ്റ് പ്രിൻസിപ്പൽ ശ്രീ. ലീലാകൃഷ്ണൻ സാർ ചടങ്ങ്  ഔദ്യോഗികമായി ഉദ്‌ഘടനം ചെയിതു. എല്ലാവരും ചേർന്ന് മൺ ചെരാത്  തെളിയിച്ചു. മിനിടീച്ചർ വായനയുമായി ബന്ധപ്പെട്ട അക്ഷര ശ്ലോകം ചൊല്ലി. ബിന്ദുടീച്ചർ വായനാദിന പ്രതിജ്ഞചൊല്ലിത്തന്നു.                              തുടർന്ന് നടന്ന പത്രപാരായണ മത്സരത്തിൽ അനുഗ്രഹ, ബിൻസു, മഹിത എന്നിവർ യഥാക്രമം 1, 2, 3 സ്‌ഥാനങ്ങൾ കരസ്‌ഥമാക്കി. Can vasil  രചനാ വിസ്മയം തീർത്ത്  ഉദ്‌ഘടനം ചെയ്തത് ഗീത ടീച്ചറാണ്. വായനാദിനാചരണത്തിന്റെ ഭാഗമായി 20/6/2019ന് "വർത്തമാനകാല സമൂഹത്തിൽ വായനയുടെ പ്രാധാന്യം "എന്ന വിഷയത്തിൽ പാനൽചർച്ച നടന്നു. ബഷിറിന്റെ "പൂവമ്പഴം "എന്ന ചെറുകഥയുടെ ദൃശ്യാവിഷ്‌കാരം ഏറെ ശ്രദ്ധനേടി. m