4th സെമസ്റ്ററിലെ ടീച്ചിംഗ് പ്രാക്ടീസിന്റെ ഭാഗമായുള്ള വിശകലന ക്ലാസുകൾ ആരംഭിച്ചു. കൊട്ടാരക്കര ടൗൺ എൽപിഎസ് വെച്ച് നടന്ന ക്ലാസുകൾ ഫാത്തിമ, ആദർശ്, നയൻതാര, ശിവേന്ദു എന്നിവരാണ് നയിച്ചത്.
വിശകലന ക്ലാസുകൾ നയിക്കാൻ അധ്യാപികയായ ഗീത ടീച്ചറും പങ്കാളിയായി. ഇംഗ്ലീഷ് അധ്യാപകനായ അനിൽകുമാർ സർ ക്ലാസുകൾ വിലയിരുത്തുന്നതിനായി ടൗൺ യു പി എസിൽ എത്തിച്ചേർന്നു.
ഫാത്തിമ മലയാളവും ആദർശ്, ശിവേന്ദു എന്നിവർ സയൻസും നയൻതാര കലാപഠനവും ആണ് എടുത്തത്. എല്ലാവിദ്യാർത്ഥികളും കൃത്യമായ മോഡ്യൂളും പെഡഗോഗിയും തയ്യാറാക്കിയിരുന്നു. അതിനെ പിന്തുടർന്ന് ക്ലാസ് നയിക്കാൻ അവർക്ക് കഴിഞ്ഞു. വ്യത്യസ്ത തരത്തിലുള്ള നാടൻപാട്ടുകളിലൂടെയുള്ള നയൻതാരയുടെ ക്ലാസ് കുട്ടുകൾക്ക് വളരെയധികം ഇഷ്ട്ടപ്പെട്ടു. അതുപോലെതന്നെ അത്ഭുതപ്പെടുത്തുന്ന ശാസ്ത്ര പരീക്ഷണങ്ങളിലൂടെ ആദർശ് കുട്ടികളെ കയ്യിലെടുത്തു. എല്ലാവരുടെയും ക്ലാസ്സിനുശേഷമാണ് ആധ്യാപികയായ ഗീത ടീച്ചർ ക്ലാസ് എടുത്തത്.
ബാക്കി അധ്യാപക വിദ്യാർത്ഥികളുടെ വിശകലന ക്ലാസ്സുകൾ വരും ദിവസങ്ങളിൽ ഉണ്ടായിരിക്കുന്നതാണ്
Comments
Post a Comment