ഒന്നാംവർഷ അധ്യാപക വിദ്യാർത്ഥികളുടെ അഞ്ചുദിവസത്തെ ടീച്ചിങ്പ്രാക്ടിസിന് തുടക്കമായി. ഒരാഴ്ച നീണ്ടുനിന്ന ആസൂത്രണത്തിന് ശേഷമാണ് വിദ്യാർത്ഥികൾ സ്കൂളിലേക്ക് പോയത്. പുതിയ അനുഭവം ആയതിനാൽ വളരെ ഉത്കണ്ഠയോടെയാണ് കുട്ടികൾ തയാറെടുപ്പ് നടത്തിയത്. അഞ്ചുദിവസം ഏറ്റവും മനോഹരമായി ഉപയോഗപ്പെടുത്തുമെന്നും ഭാവിയിൽ പ്രയോജനപ്പെടുത്താൻ സാധിക്കും എന്നും പറഞ്ഞുകൊണ്ടാണ് വിദ്യാർഥികൾ പോയത്
കൊട്ടാരക്കര:ഗ്രന്ഥശാല പ്രസ്ഥാനത്തിന് കരുത്തു പകർന്ന പി. എൻ പണിക്കരുടെ ചരമ ദിനമായ ജൂൺ 19ന് കൊട്ടാരക്കര ഡയറ്റിലും വായനാദിനാചരണം വർണ്ണ ശബളമായി കൊണ്ടാടി. ഡയറ്റ് പ്രിൻസിപ്പൽ ശ്രീ. ലീലാകൃഷ്ണൻ സാർ ചടങ്ങ് ഔദ്യോഗികമായി ഉദ്‌ഘടനം ചെയിതു. എല്ലാവരും ചേർന്ന് മൺ ചെരാത് തെളിയിച്ചു. മിനിടീച്ചർ വായനയുമായി ബന്ധപ്പെട്ട അക്ഷര ശ്ലോകം ചൊല്ലി. ബിന്ദുടീച്ചർ വായനാദിന പ്രതിജ്ഞചൊല്ലിത്തന്നു. തുടർന്ന് നടന്ന പത്രപാരായണ മത്സരത്തിൽ അനുഗ്രഹ, ബിൻസു, മഹിത എന്നിവർ യഥാക്രമം 1, 2, 3 സ്‌ഥാനങ്ങൾ കരസ്‌ഥമാക്കി. Can vasil രചനാ വിസ്മയം തീർത്ത് ഉദ്‌ഘടനം ചെയ്തത് ഗീത ടീച്ചറാണ്. വായനാദിനാചരണത്തിന്റെ ഭാഗമായി 20/6/2019ന് "വർത്തമാനകാല സമൂഹത്തിൽ വായനയുടെ പ്രാധാന്യം "എന്ന വിഷയത്തിൽ പാനൽചർച്ച നടന്നു. ബഷിറിന്റെ "പൂവമ്പഴം "എന്ന ചെറുകഥയുടെ ദൃശ്യാവിഷ്‌കാരം ഏറെ ശ്രദ്ധനേടി. m










Comments
Post a Comment